• Latest News

    Thursday, February 22, 2018

    കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഉദുമ സ്വദേശിക്ക്
    Thursday, February 22, 2018
    12:22:00 AM

    ഉദുമ: ഭാഷാശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഉദുമ സ്വദേശിക്ക്. കോട്ടക്കല്‍ ആയൂര്‍വേദ കോളജിലെ അസി.പ്രൊഫസര്‍ ഉദുമ പാക്യാരയിലെ ഡോ.പി.എ.അബൂബക്കറിന്റെ വടക്കന്‍ മലയാളം എന്ന ഗ്രന്ഥത്തിനാണ് കേരള സാഹിത്യ അക്കാദമിയുടെ ഡോ. ഐ.എസി ചാക്കോ അവാര്‍ഡ് ലഭിച്ചത്.[www.malabarflash.com]

    നിരവധി ലേഖനങ്ങള്‍ ഡോ.അബൂബക്കറിന്റേതായി പുറത്ത് വന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ "സംവരണം" എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. "മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ ജീവിതവും സിനിമയും" എന്ന പുസ്തകത്തിന്റെ സഹ ലേഖകന്‍ കൂടിയാണ് ഈ ഉദുമക്കാരന്‍. 

    ഡോ. ഡോ. അബൂബക്കര്‍ രചിച്ച "അറബി -മലയാളം: മലയാളത്തിന്‍െ ക്ലാസിക്കല്‍ ഭാവങ്ങള്‍" എന്ന പുസ്തകം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള അക്കാദമി ഉടന്‍ പുറത്തിറക്കും.
    പാക്യാരയിലെ പരേതരായ പി.അബ്ദുല്‍ റഹിമാന്റെയും കുഞ്ഞാമിനയുടെയും മകനാണ് ഡോ. അബൂബക്കര്‍. ഭാര്യ: മറിയം, മകള്‍: രേഷ്മ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഉദുമ സ്വദേശിക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top