• Latest News

    Tuesday, February 13, 2018

    അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു
    Tuesday, February 13, 2018
    11:48:00 PM

    പെര്‍ള: അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. സ്വര്‍ഗ സൂരംബയല്‍ കട്ടയിലെ ദുര്‍ഗാപ്രസാദ്-രൂപ ദമ്പതികളുടെ മകന്‍ അനീഷ് എന്ന ധ്രുവയാണ് മരിച്ചത്.[www.malabarflash.com]

    കഴിഞ്ഞ ദിവസം അമ്മക്കൊപ്പം ചിക്കമംഗളൂരുവിലെ മുത്തശ്ശന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ചായ കുടിക്കുന്നതിനിടെയാണ് അവില്‍ തൊണ്ടയില്‍ കുടുങ്ങിയത്. 

    ഉടന്‍ തന്നെ ചിക്കമംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചു. പിന്നീട് ഹാസനിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. വൈകിട്ടോടെയാണ് അനീഷ് മരിച്ചത്. കൃത്വിക് സഹോദരനാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top