• Latest News

    Tuesday, February 20, 2018

    കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡി സോണ്‍ ക്രിക്കറ്റ്: തുടര്‍ച്ചയായ രണ്ടാം തവണയും മാലിക്ദീനാര്‍ ചാമ്പ്യന്മാര്‍
    Tuesday, February 20, 2018
    10:34:00 PM

    കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീതാംഗോളി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരത്തില്‍ കാസര്‍കോട് ഗവ.കോളേജിനെ 26 റണ്‍സിന് പരാജയപ്പെടുത്തിയാണ് മാലിക്ദീനാര്‍ കോളേജ് ജേതാക്കളായത്.[www.malabarflash.com]

    കഴിഞ്ഞ വര്‍ഷവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി.സോണ്‍ ക്രിക്കറ്റില്‍ മാലിക്ദീനാര്‍ കോളേജായിരുന്നു ചാമ്പ്യന്മാര്‍. നേരത്തെ ഡി.സോണ്‍ ഫുട്‌ബോളിലും മാലിക്ദീനാര്‍ കോളേജ് ചാമ്പ്യന്മാരായിരുന്നു. 

    തുടര്‍ച്ചയായ വിജയങ്ങളിലൂടെ കോളേജിന്റെ അഭിമാനമുയര്‍ത്തിയ ടീമംഗങ്ങളെ മാനേജര്‍ ഷഹബാസ് ഹുസൈന്‍, പ്രിന്‍സിപ്പാള്‍ ഉദയ കുമാര്‍. ബി, മറ്റു അധ്യാപകര്‍ അഭിനന്ദിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡി സോണ്‍ ക്രിക്കറ്റ്: തുടര്‍ച്ചയായ രണ്ടാം തവണയും മാലിക്ദീനാര്‍ ചാമ്പ്യന്മാര്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top