• Latest News

    Saturday, February 24, 2018

    ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
    Saturday, February 24, 2018
    11:25:00 AM

    കുമ്പള: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബന്തിയോട് മള്ളങ്കൈ ദേശീയ പാതയില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.[www.malabarflash.com] 

    ബന്തിയോട്ട് സ്വദേശിയും കപ്പല്‍ ജീവനക്കാരനുമായ ഹരീഷ് (29) ആണ് മരിച്ചത്. 

    രാവിലെ അനുജനെ സ്‌കൂളിലാക്കി തിരിച്ചു വരുമ്പോള്‍ എതിരേ വന്ന ഓട്ടോയുമായി കൂട്ടിമുട്ടുകയും ഗുരുതരമായി പരുക്കേറ്റ ഹരീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ബന്തിയോട്ടെ റേഷന്‍ വ്യാപാരിയുടെ മകനാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top