• Latest News

    Thursday, February 8, 2018

    അഴീക്കോട് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ ബോംബേറ്, സിപിഎം ഓഫീസ് തകര്‍ത്തു
    Thursday, February 8, 2018
    9:36:00 AM

    ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് കാ​പ്പി​ല​പീ​ടി​ക​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ൾ​ക്കു നേ​രേ ബോം​ബേ​റ്. ബോം​ബേ​റി​ൽ കാ​പ്പി​ല​പ്പീ​ടി​ക സ്വ​ദേ​ശി​ക​ളാ​യ ല​ഗേ​ഷ് (30), നി​ഖി​ൽ (23) എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു.[www.malabarflash.com]

    ബുധനാഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​രു​വ​രെയും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

    ഇ​തി​നു പി​ന്നാ​ലെ പൂ​ത​പ്പാ​റ​യി​ൽ ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ​യും അ​ക്ര​മം ഉ​ണ്ടാ​യി. പൂ​ത​പ്പാ​റ സ്കൂ​ളി​നു സ​മീ​പ​ത്തെ ബി​ജെ​പി ഓ​ഫീ​സാ​യ കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക​മാ​ണ് ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത്. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി ഓ​ഫീ​സി​നു നേ​രെ അ​ക്ര​മം ന​ട​ന്ന​ത്.

    പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. അ​ക്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അഴീക്കോട് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ ബോംബേറ്, സിപിഎം ഓഫീസ് തകര്‍ത്തു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top