• Latest News

    Friday, February 9, 2018

    അസ്‌ലം വധക്കേസ്: അവസാന പ്രതിയും കീഴടങ്ങി
    Friday, February 9, 2018
    12:30:00 AM

    നദാപുരം: നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകത്തില്‍ അവസാന പ്രതിയും കീഴടങ്ങി. വളയം സ്വദേശി പ്രമോദാണ് നദാപുരം മജിസ്‌ട്രേറ്റിന് മുമ്പാകെ കീഴടങ്ങിയത്. പ്രമാദിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.[www.malabarflash.com] 

    കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായിരുന്ന സുമോഗനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ടത്. വടകരയില്‍നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പിന്നാലെയെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കാറിലെത്തിയ സംഘം അസ്‌ലമിനെ ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ടപ്രതികളില്‍ ഒരാളായിരുന്നു അസ്‌ലം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അസ്‌ലം വധക്കേസ്: അവസാന പ്രതിയും കീഴടങ്ങി Rating: 5 Reviewed By: UMRAS vision
    Scroll to Top