• Latest News

    Thursday, February 22, 2018

    വിവാഹ തലേന്ന് വരൻ പീഡനക്കേസിൽ അറസ്റ്റിൽ
    Thursday, February 22, 2018
    5:00:00 PM

    കണ്ണൂർ: വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് യുവാവ് അറസ്റ്റിലായത്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി.[www.malabarflash.com]

    പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരേ പരാതി കിട്ടിയതോടെ കൊളവല്ലൂർ പോലീസ് അന്വേഷിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം വ്യാഴാഴ്ച നടക്കേണ്ടിയിരുന്നതാണ്.

    പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹ തലേന്ന് വരൻ പീഡനക്കേസിൽ അറസ്റ്റിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top