• Latest News

    Wednesday, February 7, 2018

    അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക്
    Wednesday, February 7, 2018
    1:50:00 AM

    അബുദാബി: അബുദാബിയില്‍ പുകമഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനങ്ങളുടെ കൂട്ടിയിടില്‍ 22 പേര്‍ക്ക് പരിക്ക്. അബുദാബി- ദുബായ് പാതയിലെ കിസാദ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 44 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.[www.malabarflash.com]

    കനത്ത മഞ്ഞിനെ തുടര്‍ന്ന് ദൃശ്യത കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അബുദാബി പോലീസ് അറിയിച്ചു.

    പരിക്കേറ്റ 22 പേരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. യുഎഇ സമയം രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അബുദാബി- ദുബായ് പാതയില്‍ ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു. പരിക്കേറ്റവരില്‍ ഏറെയും തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top