• Latest News

    Thursday, January 25, 2018

    അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ രണ്ടു പേര്‍ വടകരയില്‍ പിടിയില്‍
    Thursday, January 25, 2018
    1:53:00 AM

    വ​​​ട​​​ക​​​ര: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ന്ധ​​​മു​​​ള്ള ക​​​ള്ള​​​നോ​​​ട്ട് സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു പേ​​​ർ വ​​​ട​​​ക​​​ര​​​യി​​​ൽ പി​​​ടി​​​യി​​​ൽ. താ​​​ഴെ അ​​​ങ്ങാ​​​ടി ബൈ​​​ത്തു​​​ൽ മ​​​ശ്ഹൂ​​​റ​​​യി​​​ൽ സു​​​ല്ലു എ​​​ന്ന സ​​​ലീം (38), മ​​​ല​​​പ്പു​​​റം പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ മേ​​​ലാ​​​റ്റൂ​​​ർ ക​​​ള​​​ത്തി​​​ൽ അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫ് (42) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ഡി​​​വൈ​​​എ​​​സ്പി ടി.​​​പി. പ്രേ​​​മ​​​രാ​​​ജ​​​ൻ, സി​​​ഐ ടി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്ക്വാ​​​ഡ് അ​​​റ​​​സ്റ്റ്‌​​ചെ​​​യ്ത​​​ത്. [www.malabarflash.com]

    ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ന്‍റെ​​​യും അ​​​ഞ്ഞൂ​​​റി​​​ന്‍റെ​​​യും ക​​​ള്ള​​​നോ​​​ട്ടു​​​ക​​​ളാ​​​ണ് ഇ​​​വ​​​രി​​​ൽ നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​തെ​​​ന്നു റൂ​​​റ​​​ൽ എ​​​സ്പി എം.​​​കെ. പു​​​ഷ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

    ഡി​​​വൈ​​​എ​​​സ്പി​​​ക്കു കി​​​ട്ടി​​​യ ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​ക​​​ൾ വ​​​ല​​​യി​​​ലാ​​​യ​​​ത്. തി​​​ര​​​ക്കേ​​​റി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ള്ള​​​നോ​​​ട്ട് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഉ​​​ദ്ദേ​​​ശ്യം. ഇ​​​തി​​​നു വേ​​​ണ്ടി വ​​​ട​​​ക​​​ര എം​​​ആ​​​ർ​​​എ ഹോ​​​ട്ട​​​ലി​​​നു മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സു​​​ല്ലു എ​​​ന്ന സ​​​ലീ​​​മി​​​നെ പി​​​ടി​​​കൂ​​​ടി​​​യ പോ​​​ലീ​​​സ് 49,000 രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​നോ​​​ട്ട് ക​​​ണ്ടെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് താ​​​ഴെ​​​അ​​​ങ്ങാ​​​ടി​​​യി​​​ലെ ഇ​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 2,67,500 രൂ​​​പ കൂ​​​ടി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണു മേ​​​ലാ​​​റ്റൂ​​​രി​​​ലെ ല​​​ത്തീ​​​ഫു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​യ​​​ത്.

    ഇ​​​രു​​​വ​​​രും മ​​​റ്റൊ​​​രാ​​​ളും ചേ​​​ർ​​​ന്നു വ​​​യ​​​നാ​​​ട്ടി​​​ൽ വ​​​ച്ചാ​​​ണു ക​​​ള്ള​​​നോ​​​ട്ട് നി​​​ർ​​​മി​​​ച്ച​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. ക​​​ള്ള​​​നോ​​​ട്ടു​​​ക​​​ൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു കി​​​ട്ടി​​​യ​​​താ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ദി​​ശ മാ​​റ്റാ​​ൻ പ്ര​​​തി​​​ക​​​ൾ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഇ​​വ​​രു​​ടെ മൊ​​ഴി തെ​​​റ്റാ​​​ണെ​​​ന്ന് പോ​​ലീ​​സി​​നു വ്യ​​​ക്ത​​​മാ​​​യി.

    മൂ​​​ന്നാ​​​മ​​​ത്തെ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യാ​​​ലേ ക​​​ള്ള​​​നോ​​​ട്ട് നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച പ്രി​​​ന്‍റ​​​റും മ​​​ഷി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​കൂ. സം​​​ഘം നി​​​ർ​​​മി​​​ച്ച​​​ത് ഒ​​​റി​​​ജി​​​ന​​​ലി​​​നെ വെ​​​ല്ലു​​​ന്ന നോ​​​ട്ടു​​​ക​​​ളാ​​​ണ്. എ​​​ല്ലാ​​​റ്റി​​​ലും ത്രെ​​​ഡ് വ്യ​​​ക്ത​​​മാ​​​യി കാ​​​ണാം. എ​​​ത്ര ക​​​ള്ള​​​നോ​​​ട്ടു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തെ​​​ന്ന് അ​​​റി​​വാ​​യി​​ട്ടി​​ല്ല.

    ബം​​​ഗ​​​ളൂ​​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ റാ​​​ക്ക​​​റ്റു​​​മാ​​​യി ഇ​​​വ​​​ർ​​​ക്കു ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മൂ​​​ന്ന​​​ര ല​​​ക്ഷം രൂ​​പ​​യു​​ടെ ക​​​ള്ള​​​നോ​​​ട്ട് കൈ​​​മാ​​​റി​​​യാ​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യു​​​ടെ യ​​ഥാ​​ർ​​ഥ ക​​റ​​ൻ​​സി റാ​​​ക്ക​​​റ്റി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും. റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ൽ ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണു ക​​​ള്ള​​​നോ​​​ട്ടു​​​ക​​​ൾ പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത്. ഇ​​​വ​​​യ്ക്കെ​​​ല്ലാം ബം​​​ഗ​​​ളൂ​​​രു​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ട്.

    ഓ​​​ർ​​​ക്കാ​​​ട്ടേ​​​രി​​​യി​​​ൽ നി​​​ന്ന് ഈ​​​യി​​​ടെ ഒ​​​ളി​​​ച്ചോ​​​ടി കോ​​​ഴി​​​ക്കോ​​​ട് പി​​​ടി​​​യി​​​ലാ​​​യ അം​​​ജാ​​​ദും പ്ര​​​വീ​​​ണ​​​യും ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ച്ച ക​​​ള്ള​​​നോ​​​ട്ടി​​​നെ വെ​​​ല്ലു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ ഇ​​​ട​​​പാ​​​ടെ​​​ന്ന് എ​​​സ്പി പ​​​റ​​​ഞ്ഞു. അം​​​ജാ​​​ദി​​​നും ബം​​​ഗ​​​ളൂ​​​രു ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. സ​​​ലീ​​​മും അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫും വ​​​യ​​​നാ​​​ട്ടു​​​കാ​​​ര​​​നും ഗ​​​ൾ​​​ഫി​​​ൽ വ​​​ച്ചാ​​​ണു പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്.

    കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം ചെ​​​യ്യും. ജൂ​​​ണി​​​യ​​​ർ എ​​​സ്ഐ കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ ബാ​​​ബു ക​​​ക്ക​​​ട്ടി​​​ൽ, സി.​​​എ​​​ച്ച്.​​​ഗം​​​ഗാ​​​ധ​​​ര​​​ൻ, സീ​​​നി​​​യ​​​ർ സി​​​പി​​​ഒ കെ.​​​പി.​ രാ​​​ജീ​​​വ​​​ൻ, സി​​​പി​​​ഒ​​​മാ​​​രാ​​​യ കെ.​ ​​യൂ​​​സ​​​ഫ്, വി.​​​വി. ഷാ​​​ജി, എ​​​ൻ.​​​കെ. പ്ര​​​ദീ​​​പ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണു കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ രണ്ടു പേര്‍ വടകരയില്‍ പിടിയില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top