• Latest News

    Saturday, January 27, 2018

    പാറ ഫ്രണ്ട്‌സ് ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
    Saturday, January 27, 2018
    1:30:00 AM

    ഉദുമ: പാറ ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബി. രത്‌നാകരന്‍ പതാക ഉയര്‍ത്തി.[www.malabarflash.com]

    സില്‍വര്‍ ജൂബിലിയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സന്തോഷ് കുമാര്‍, രജിത അശോകന്‍, നബീസപാക്യര തുടങ്ങിയവര്‍ സംബന്ധിച്ചു.
    സമ്മാന കുപ്പണ്‍ വിതരണം ക്ലബ് സ്ഥാപക കമ്മിറ്റി വൈസ് പ്രസിഡണ്ട് വി.ഗംഗാധരന്‍ വനിത കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പുരുഷോത്തമന് കൈമാറി ഉദ്ഘാടനം ചെയ്തു.
    കൗമാര പെണ്‍കുട്ടികള്‍ക്കുള്ള ബോധവല്‍കരണ ക്ലാസിനും, മെഡിക്കല്‍ ക്യാമ്പിനും ഉദുമ പി.എച്ച്.സിയിലെ ഡോക്ടര്‍മാരായ വേണു, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി. 

    സിനിമാ സംവാദവും, സിനിമ പ്രദര്‍ശനവും നടന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാറ ഫ്രണ്ട്‌സ് ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top