• Latest News

    Monday, January 22, 2018

    ട്രെയിന്‍ പ്രിമിയര്‍ ലീഗ് യഗ് മോര്‍ സ്‌ട്രൈക്കേര്‍സ് ജേതാക്കള്‍
    Monday, January 22, 2018
    11:50:00 PM

    കാസര്‍കോട്: കാസര്‍കോടിനും നീലേശ്വരത്തിനുമിടയില്‍ സ്ഥിരമായി ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള കാഞ്ഞങ്ങാട് ബാച്ചിലേസ് ട്രെയിന്‍ പ്രിമിയര്‍ ലീഗ് (ടി.പി.എല്‍) സീസണ്‍ -4 ല്‍ യഗ് മോര്‍ സ്‌ട്രൈക്കേര്‍സ് ജേതാക്കളായി.[www.malabarflash.com]

    ഫൈനലില്‍ ഇന്റര്‍ സിറ്റി ടൈഗേര്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഗരീബ് യോര്‍ക്കേഴ്‌സ്, ഏറനാട് ഹിറ്റേര്‍സ്, ഓക്ക ലയണ്‍സ്, മലബാര്‍ റൈഡേര്‍സ് എന്നിങ്ങനെ ട്രെയിനുകളുടെ പേരില്‍ ആറു ടീമുകളാണ് മത്സരിച്ചത്. 

    പള്ളം ബ്രദേഴ്‌സ് ഗ്രൗണ്ടിലാണ് കളി നടന്നത്. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ട്രെയിന്‍ പ്രിമിയര്‍ ലീഗ് യഗ് മോര്‍ സ്‌ട്രൈക്കേര്‍സ് ജേതാക്കള്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top