• Latest News

    Thursday, January 25, 2018

    35 ല​ക്ഷം രൂ​പ​യു​ടെ നിരോധിത നോട്ടുമായി ഗുജറാത്തിൽനിന്നെത്തിയ സംഘം പിടിയിൽ
    Thursday, January 25, 2018
    1:35:00 AM

    ചാ​​​വ​​​ക്കാ​​​ട്: 35 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ റ​​ദ്ദാ​​ക്കി​​യ ക​​റ​​ൻ​​സി നോ​​​ട്ടി‌​​​ന് ഏ​​​ഴു ല​​​ക്ഷം വി​​​ല​​​യി​​​ട്ടു കൈ​​​മാ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ക്ക​​​വെ മൂ​​​ന്നു​​​പേ​​​ർ ചാ​​​വ​​​ക്കാ​​​ട് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. ആ​​​യി​​​ര​​​വും അ​​​ഞ്ഞൂ​​​റും അ​​​ട​​​ങ്ങു​​​ന്ന നോ​​​ട്ടു​​​ക​​​ളെ​​​ത്തി​​​യ​​​തു ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്ന്.[www.malbarflash.com]

    ഗു​​​ജ​​​റാ​​​ത്തി​​​ലെ പ്ര​​​മു​​​ഖ ഇ​​​ല​​​ക്‌ട്രിക്ക​​​ൽ ക​​​രാ​​​റു​​​കാ​​​ര​​​നാ​​​യ കൊ​​​ല്ലം പു​​​ന​​​ലൂ​​​ർ മി​​​ല്ലി​​​നു സ​​​മീ​​​പം ക​​​മു​​​കി​​​ഞ്ചേ​​​രി സ​​​ജി​​​കു​​​മാ​​​ർ (44), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ർ​​​ക്ക​​​ല പാ​​​ള​​​യം​​​കു​​​ന്ന് സ്വ​​​ദേ​​​ശി ബി​​​നു​​​മ​​​ന്ദി​​​ര​​​ത്തി​​​ൽ എ​​​സ്.​​​കെ. മ​​​ണി (56), തൃ​​​ശൂ​​​ർ കൊ​​​ര​​​ട്ടി വാ​​​ത​​​ല്ലൂ​​​ർ വീ​​​ട്ടി​​​ൽ അ​​​ഭി​​​ലാ​​​ഷ്(40) എ​​​ന്നി​​​വ​​​രാ​​​ണ് ചാ​​​വ​​​ക്കാ​​​ട് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​ജി. സു​​​രേ​​​ഷ്, എ​​​സ്ഐ എ.​​​വി. രാ​​​ധാ​​​ക്യ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടീ​​​മി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

    ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 10.30ന് ​​ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ചാ​​​വ​​​ക്കാ​​​ട് സെ​​​ന്‍റ​​​റി​​​ൽ നൈ​​​റ്റ് പ​​​ട്രോ​​​ളിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ പോ​​​ലീ​​​സ് സം​​​ശ​​​യം തോ​​​ന്നി മൂ​​​ന്നു​​​പേ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട ആ​​​യി​​​ര​​​ത്തി​​​ന്‍റെ​​​യും, അ​​​ഞ്ഞൂ​​​റി​​​ന്‍റെ​​​യും കെ​​​ട്ടു​​​ക​​​ളാ​​​യി 35 ല​​​ക്ഷം രൂ​​​പ​​​യും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

    സ​​​ജി​​​കു​​​മാ​​​റി​​​നു മ​​​ണി​​​യു​​​മാ​​​യും മ​​​ണി​​​ക്ക് അ​​​ഭി​​​ലാ​​​ഷു​​​മാ​​​യു​​​മു​​​ള്ള ബ​​​ന്ധ​​​മാ​​​ണ് മൂ​​​വ​​​രെ​​​യും ഒ​​​ന്നി​​​പ്പി​​​ച്ച​​​ത്. 35 ല​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട നോ​​​ട്ട് ന​​​ൽ​​​കി​​​യാ​​​ൽ പ​​​ക​​​രം ഏ​​​ഴ​​​ര ല​​​ക്ഷം അ​​​സ​​​ൽ നോ​​​ട്ട് ന​​​ൽ​​​കാ​​​മെ​​​ന്ന അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ ഉ​​​റ​​​പ്പി​​​ലാ​​​ണ് ഇ​​​വ​​​ർ ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ ഒ​​​ന്നി​​​ച്ച​​​ത്. ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്നു ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം തൃ​​​ശൂ​​​രി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ബ​​​സി​​​ൽ ക​​​യ​​​റി​​​യാ​​​ണു സ​​​ജി​​​കു​​​മാ​​​ർ ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. മ​​​റ്റു ര​​​ണ്ടു പേ​​​രും ഇ​​​യാ​​​ളെ കാ​​​ത്തു​​​നി​​​ന്നു. പി​​​ന്നീ​​​ടു മൂ​​​വ​​​രും ചാ​​​വ​​​ക്കാ​​​ട്ടെ​​​ത്തി.

    കൊ​​​ര​​​ട്ടി​​​യി​​​ൽ ത​​​ടി​​​ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​ണ് അ​​​ഭി​​​ലാ​​​ഷ്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​യാ​​​ൾ​​​ക്ക് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണു പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 35 ല​ക്ഷം രൂ​പ​യു​ടെ നിരോധിത നോട്ടുമായി ഗുജറാത്തിൽനിന്നെത്തിയ സംഘം പിടിയിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top