• Latest News

    Tuesday, January 23, 2018

    സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നെ​ന്നു ബ​ന്ധു​ക്ക​ൾ
    Tuesday, January 23, 2018
    1:02:00 AM

    തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്നു ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. പെ​ണ്‍​കു​ട്ടി വേ​ഷം മാ​റാ​ൻ മു​റി​ക്കു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച ശേ​ഷം സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത​പ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്ന​താ​യാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്.[www.malabarflash.com]

    തി​രു​വ​ല്ല മീ​ന്ത​ല​ക്ക​ര തെ​ങ്ങ​ണാം കു​ള​ത്തി​ൽ ടി.​കെ. അ​ജി​യു​ടെ മ​ക​ളും മ​ഞ്ഞാ​ടി നി​ക്കോ​ൾ സ​ണ്‍ സി​റി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ടി.​എ. അ​ഭി​രാ​മി (15) യാ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.45 നാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ഭ്യാ​സ ബ​ന്ദാ​യി​രു​ന്ന​തി​നാ​ൽ സ്കൂ​ളി​ൽ പോ​യ വി​ദ്യാ​ർ​ഥി​നി തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും സ്പെ​ഷ​ൽ ക്ലാ​സി​നാ​യി സ്കൂ​ളി​ലെ​ത്താ​ൻ അ​ധ്യാ​പി​ക ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് വേ​ഷം മാ​റാ​ൻ മു​റി​ക്കു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച​തി​നു പി​ന്നാ​ലെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

    സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​താ​വ് സു​ധ​യു​ടെ​യും ഏ​ക സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്തി​ന്‍റെ​യും നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ ക​ത്തി​യ​മ​ർ​ന്നു താ​ഴേ​ക്കു പ​തി​ച്ചു. ഉ​ട​ൻ ത​ന്നെ തി​രു​വ​ല്ല ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ​യ​ണ​ച്ച ശേ​ഷം വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴേ​ക്കും വീ​ടി​ന്‍റെ ക​ത്തി​യ​മ​ർ​ന്ന മേ​ൽ​ക്കൂ​ര​യ്ക്ക് അ​ടി​യി​ൽ അ​ഭി​രാ​മി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

    മീ​ന്ത​ല​ക്ക​ര പ​രു​ത്തി​ക്കാ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ന​ഗ​ര​ത്തി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ അ​ജി​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്. അ​തേ​സ​മ​യം, മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​തി​ന്‍റെ സം​ശ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നെ​ന്നു ബ​ന്ധു​ക്ക​ൾ Rating: 5 Reviewed By: UMRAS vision
    Scroll to Top