• Latest News

    Friday, January 26, 2018

    തിരൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
    Friday, January 26, 2018
    11:21:00 PM

    മലപ്പുറം: തിരൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പറവണ്ണ എംഇഎസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഏച്ചിക്കപ്പറമ്പില്‍ കാസിമിനാണ് വെട്ടേറ്റത്.[www.malabarflash.com]  

    ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രദേശിക നേതൃത്വം ആരോപിച്ചു.

    കൈയിലും കാലിലും വെട്ടേറ്റതിനെ തുടര്‍ന്ന് ഗുരതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    കഴിഞ്ഞ ചില ദിവസങ്ങളായി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളായി സിപിഎം-ലീഗ് സഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തിരൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു Rating: 5 Reviewed By: UMRAS vision
    Scroll to Top