• Latest News

    Wednesday, January 10, 2018

    മുജാഹിദ്, ജമാഅത്ത് പരിപാടികളില്‍ പങ്കെടുത്താൽ അയോഗ്യത –സമസ്​ത
    Wednesday, January 10, 2018
    11:36:00 PM

    കോ​ഴി​ക്കോ​ട്: മു​ജാ​ഹി​ദ്, ജ​മാ​അ​ത്തെ ഇസ്​ലാമി തു​ട​ങ്ങി​യ ​പ്രസ്​ഥാനങ്ങളുടെ ​ആ​ദ​ർ​ശ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന മു​ന്‍നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും സ​മ​സ്ത​യുടെയും പോ​ഷ​ക​സം​ഘ​ട​ന​ക​ളുടെയും ഭാ​ര​വാ​ഹി​ക​ൾ അ​തി​ൽ പ​ങ്കെ​ടു​ത്താ​ല്‍ അ​യോ​ഗ്യ​രാ​ക്കു​മെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ യോ​ഗം.[www.malabarflash.com]
    സ​മ​സ്ത എ​ന്നും സു​ന്നി​ഐ​ക്യ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന പ്ര​സ്ഥാ​ന​മാ​ണെ​ന്നും ആ ​നി​ല​പാ​ട് പി​ന്തു​ട​രു​മെ​ന്നും യോ​ഗം പ്ര​ഖ്യാ​പി​ച്ചു. മു​ത്ത​ലാ​ഖ് നി​രോ​ധ​ന ബി​ൽ ശ​രീ​അ​ത്ത് വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​ന​ക്കു​നി​ര​ക്കാ​ത്ത​തും അ​പ്രാ​യോ​ഗി​ക​വു​മാ​ണ്. ബി​ല്ലി​നെ​തിരെ നി​യ​മ​ന​ട​പ​ടി ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വാ​നും ഇ​തി​നു​വേ​ണ്ടി നി​യ​മ​വി​ദ​ഗ്ധ​രു​െ​ട​യും പ​ണ്ഡി​ത​ന്മാ​രുടെയും യോ​ഗം ഉ​ട​നെ വി​ളി​ച്ചു​ചേ​ര്‍ക്കാ​നും തീ​രു​മാ​നി​ച്ചു.

    മു​ത്ത​ലാ​ഖ് നി​രോ​ധ​ന​ബി​ല്ലി​നെ​തിരെ നി​യ​മ​നി​ര്‍മാ​ണ​സ​ഭ​യി​ല്‍ കൈ​ക്കൊ​ണ്ട പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ളു​ടെ നി​ല​പാ​ടി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ത്ത​ലാ​ഖ് ബി​ല്ലിന്റെ കാ​ര്യ​ത്തി​ല്‍ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

    പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. 

    പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്​​ലി​യാ​ര്‍, എം.​ടി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ര്‍, സി.​കെ.​എം. സാ​ദി​ഖ് മു​സ്​​ലി​യാ​ര്‍, പി.​പി. ഉ​മ​ര്‍ മു​സ്​​ലി​യാ​ര്‍, എം.​എം. മു​ഹ്‌​യു​ദ്ദീ​ന്‍ മു​സ്​​ലി​യാ​ര്‍, യു.​എം. അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്​​ലി​യാ​ര്‍, എം.​എ. ഖാ​സി മു​സ്​​ലി​യാ​ര്‍, ചേ​ല​ക്കാ​ട് എ. ​മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍, വി​ല്യാ​പ​ള്ളി ഇ​ബ്രാ​ഹിം മു​സ്​‌​ലി​യാ​ര്‍, എം.​കെ. മൊ​യ്തീ​ന്‍കു​ട്ടി മു​സ്​​ലി​യാ​ര്‍, കെ.​പി.​സി. ത​ങ്ങ​ള്‍ വ​ല്ല​പ്പു​ഴ, ഒ. ​മു​ഹ​മ്മ​ദ് എ​ന്ന കു​ട്ടി മു​സ്​​ലി​യാ​ർ, ടി.​പി. മു​ഹ​മ്മ​ദ് എ​ന്ന ഇ​പ്പ മു​സ്​​ലി​യാ​ര്‍, എം.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍, ത്വാ​ഖാ അ​ഹ​മ്മ​ദ് മൗ​ല​വി, വാ​വാ​ട് കു​ഞ്ഞി​ക്കോ​യ മു​സ്​​ലി​യാ​ര്‍, വി. ​മൂ​സ​ക്കോ​യ മു​സ്​​ലി​യാ​ര്‍, എ. ​മ​ര​ക്കാ​ര്‍ മു​സ്​​ലി​യാ​ര്‍, പി.​കെ. മൂ​സ​ക്കു​ട്ടി ഹ​സ്ര​ത്ത്, പി. ​കു​ഞ്ഞാ​ണി മു​സ്​​ലി​യാ​ര്‍, ടി.​എ​സ്. ഇ​ബ്രാ​ഹിം​കു​ട്ടി മു​സ്​​ലി​യാ​ര്‍, മാ​ണി​യൂ​ര്‍ അ​ഹ​മ്മ​ദ് മൗ​ല​വി, കെ. ​ഹൈ​ദ​ര്‍ ഫൈ​സി, ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ്‌​വി, വാ​ക്കോ​ട് മൊ​യ്തീ​ന്‍കു​ട്ടി ഫൈ​സി, കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം, എ.​വി. അ​ബ്​​ദു​റ​ഹ്​​മാ​ന്‍ മു​സ്​​ലി​യാ​ര്‍, കെ.​കെ.​പി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ര്‍, എ​സ്.​എം.​കെ. ത​ങ്ങ​ൾ, ചെ​റു​വാ​ളൂ​ര്‍ പി.​എ​സ്. ഹൈ​ദ​ര്‍ മു​സ്​​ലി​യാ​ര്‍, ഇ.​എ​സ്. ഹ​സ​ന്‍ ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുജാഹിദ്, ജമാഅത്ത് പരിപാടികളില്‍ പങ്കെടുത്താൽ അയോഗ്യത –സമസ്​ത Rating: 5 Reviewed By: UMRAS vision
    Scroll to Top