• Latest News

  Thursday, January 11, 2018

  സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍-എം.എ.ഉസ്താദ് ആണ്ട് നേര്‍ച്ച 14ന് തുടങ്ങും; 16ന് സമാപന പ്രാര്‍ഥന സമ്മേളനം
  Thursday, January 11, 2018
  11:32:00 PM

  കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷരും ജാമിഅ സഅദിയ്യയുടെ ദീര്‍ഘ കാല സാരഥികളുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ച ഈ മാസം 14 മുതല്‍ 16 വരെ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും.[www.malabarflash.com]

  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും സുന്നി പ്രസ്ഥാനത്തിനും അരനൂണ്ടിലേറെക്കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ സമസ്ത സാരഥികളുടെ മായാത്ത ഓര്‍മകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ എത്തിച്ചേരുന്ന ആണ്ട് നേര്‍ച്ചക്ക് പ്രമുഖ പണ്ഡിതരും സയ്യിദുമാരും പ്രാസ്ഥാനിക നായകരും നേതൃത്വം നല്‍കും.

  താജുല്‍ ഉലമയും നൂറുല്‍ ഉലമയും നാല് പതിറ്റാണ്ടിലേറെ കാലം നേതൃത്വം നല്‍കിയ സഅദിയ്യയിലേക്ക് ആത്മീയ സായൂജ്യം തേടി മൂന്ന് ദിനങ്ങളിലായി വിരുന്നെത്തുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സഅദിയ്യ കേന്ദ്ര കമ്മറ്റിക്കു പുറമെ സ്വാഗത സംഘവും വളണ്ടിയര്‍ വിംഗും സജ്ജമായിട്ടുണ്ട്. താജുല്‍ ഉലമയുടെ നാലാമത് ആണ്ടും നൂറുല്‍ ഉലമയുടെ മൂന്നാമത് ആണ്ടുമാണ് സഅദിയ്യയില്‍ നടക്കുന്നത്.

  14ന് ഞായറാഴ്ച രാവിലെ 7 മണിക്ക് എട്ടിക്കുളത്ത് താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടിയും 9.30ന് നൂറുല്‍ ഉലമ എം.എ ഉസദിന്റെ മഖ്ബറ സിയാറത്തിന് സയ്യിദ് ഹസന്‍ അഹദല്‍ തങ്ങളും നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം മഖ്ബറയില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ് തുടങ്ങും.

  10.30ന് കുടുംബ സംഗമം സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂരിന്റെ പ്രാര്‍ഥനയോടെ തുടങ്ങും. കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മനശാസ്ത്ര വിദ്ഗ്ധന്‍ ഡോ മുഹ്‌സിന്‍ ക്ലാസ്സെടുക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വാഗതം പറയും.

  വൈകിട്ട് 4.30ന് ഉദ്ഘാടനം സമ്മേളനം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരമാന്‍ എം.എല്‍.എ, എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ മുഖ്യാതിഥികളായിരിക്കും.

  ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, ശരീഫ് കല്ലട്ര, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്മാഈല്‍ സഖാഫി കൊണ്ടങഅകേരി, മുഹമ്മദ് അന്‍സാര്‍ റസ്‌വി ഉപ്പള, അശ്രഫ് സഅദി മല്ലൂര്‍, പി പി അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും.

  മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുംതാസ് അലി സുറത്കല്‍, എന്‍ എ അബൂബക്കര്‍, മുക്രി ഇബ്രാഹീം ഹാജി, പി ബി അഹ്മദ് ഹാജി, മാണിക്കോത്ത് അബൂബക്കര്‍ ഹാജി, യൂസുഫ് ഹാജി പെരുമ്പ സംബന്ധിക്കും. ഹമീദ് മൗലവി ആലംപാടി സ്വഗതം ആശംസിക്കും.

  വൈകിട്ട് 6.30ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് ഹാഫിള് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക്ക, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇല്യാസ് തങ്ങള്‍ അല്‍ ഹൈദ്രൂസി എരുമാട് തുടങ്ങിയവര്‍ സംബന്ധിക്കും. എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോദനം നടത്തും.

  15ന് വൈകിട്ട് 6.30ന് ബുര്‍ദ ആസ്വാദനവും ഇശല്‍ വിരുന്നും നടക്കും. ഹാഫിസ് സ്വദിഖ് ഫാളിലി ഗൂഡല്ലൂര്‍, കോയ കാപ്പാട് കോഴിക്കോട്, ഗഫാര്‍ സഅദി രണ്ടാത്താണി നേതൃത്വം നല്‍കും.

  16ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് സഅദി സംഗമം സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരുടെ അധ്യക്ഷതയില്‍ കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ സലാം വിഷയാവതരണം നടത്തും. കെ കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, റഫീഖ് സഅദി ദേലംപാടി, പി പി അബ്ദുല്‍ ഹക്കീം സഅദി, യു കെ മുഹമ്മദ് സഅദി വളവൂര്‍ പ്രസംഗിക്കും.

  ഉച്ചക്ക് 2ന് പ്രവാസി മീറ്റ് തുടങ്ങും. താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദിന് സ്വാലിഹ് സഅദി തളപ്പറമ്പ്, സൈതലവി ഖാസിമി നേതൃത്വം നല്‍കും. 4.30ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും.

  ചൊവ്വാഴ്ച്ച വൈകിട്ട് 5ന് സമാപന പ്രാര്‍ത്ഥന സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.

  കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, അനുസ്മരണ പ്രഭാഷണം നടത്തും.
  യേനപ്പോയ അബ്ദുല്ല ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍, കണച്ചൂര്‍ മോണു ഹാജി മുഖ്യാതിഥി കളായിരിക്കും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും.

  സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്ല്യാപ്പള്ളി, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, ഖാസിം ഇരിക്കൂര്‍, അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ട, മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പലം, ഷാഫി സഅദി ബങ്കളൂര്‍, അബ്ദുല്‍ റഷീദ് സൈനി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി ബീഹാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

  പത്രസമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട , അബ്ദുല്‍ ഹമീദ് മൗലിവ് ആലംപാടി, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി , പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, സ്വലാഹുദ്ധീന്‍ അയ്യൂബി, അബ്ദുല്‍ കരീം ഹാജി തളങ്കര, അബ്ദുല്ല ഹാജി കളനാട് എന്നിവര്‍ സംബന്ധിച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍-എം.എ.ഉസ്താദ് ആണ്ട് നേര്‍ച്ച 14ന് തുടങ്ങും; 16ന് സമാപന പ്രാര്‍ഥന സമ്മേളനം Rating: 5 Reviewed By: UMRAS vision
  Scroll to Top