• Latest News

  Thursday, January 11, 2018

  പ്രവാസീയം 2018ന് വർണ്ണ ശബളമായ സമാപനം
  Thursday, January 11, 2018
  10:12:00 AM

  ജിദ്ദ : കേരളത്തിന്റെ വടക്കേ ജില്ലയും സപ്‌ത ഭാഷാ സംഗമ ഭൂമിയുമായ കാസറകോട്‌പ്രവാസികളുടെ കലാ കായിക കുടുംബ സംഗമം വർണ്ണ ശബളമായി വൻ ജനാവലിയുടെ സാനിധ്യത്തോടെ അവസാനിച്ചു.[www.malabarflash.com]

  കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രണ്ടു മാസം നീണ്ടു നിന്ന പ്രവാസീയം 2018ന്റെ മെഗാ ഇവന്റായ കാസർഗോഡൻ മൊഞ്ചാണ് ഇമ്പമാർന്ന കലാ പരിപാടികളോടെ റഹ്‌ലി അൽ ഗദീർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്.
  ജീവ കാരുണ്യ മേഖലകളിൽ മാത്രമല്ല കലാ സാഹിത്യ കായിക രംഗങ്ങളിലും കെഎംസിസി സജീവമാണെന്നും ലോകത്ത് സംഘർഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുമ്പോൾ കെഎംസിസി സഹ ജീവികളുടെ യാതനകളും വേദനകളും കണ്ടറിഞ്ഞു അവർക്ക് സാന്ത്വനം നൽകിയും കാരുണ്യം വർഷിച്ചും ജീവ കാരുണ്യ രംഗത്തു ചരിത്രം സൃഷ്‌ടിച്ചു മുന്നേറുകയാണെന്നും കെഎംസിസി പ്രസ്ഥാനത്തിന് പ്രസക്തി ഏറി വരുന്നതായും കെഎംസിസി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായും കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് പറഞ്ഞു.
  കാസർഗോഡൻ മൊഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
  പ്രസിഡന്റ് ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു . അൻവർ ചേരങ്കൈ സംഘടനയുടെ പ്രവർത്തനവും റിപ്പോർട്ടും അവതരിപ്പിച്ചു .
  ഉദ്ഘാടന സമ്മേളനത്തിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര,വൈസ് പ്രസിഡണ്ട് റസാക്ക് ആണക്കായി, സെക്രട്ടറിമാരായ സി.കെ.ശാക്കിർ , ഇസ്മായീൽ മുണ്ടക്കുളം, മജീദ് പുകയൂർ, മലപ്പുറം ജില്ലാ പ്രസിഡന്റ് പി.വി.മുസ്തഫ,  സെക്രട്ടറിമാരായ ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് അരിമ്പ്ര, അൻവർ സാദാത്ത് കോഴിക്കോട്, ഇൻടോമി മാനേജർ ജെറി കോവ തുടങ്ങിയവർ ആശംസ നേർന്നു.
  ജിദ്ദയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കാസറകോട്‌ ജില്ലക്കാരായ വ്യക്തികൾക്ക് നൽകുന്ന പ്രഥമ ഹമീദലി ഷംനാട് സാഹിബ്‌ അവാർഡുകൾ ഡോ. ഷെരീഫുൽ ഹസ്സൻ (ആതുര സേവനം), ഇബ്രാഹിം ശംനാട് (മാധ്യമ പ്രവർത്തനം), ഫാത്തിമ ഇബ്രാഹിം (വിദ്യാഭാസം) എന്നിവർക്ക് നൽകി.
  കുട്ടികളുടെ പെയിന്ററിംഗ്,കസേര കളി,ബലൂൺ മത്സരം തുടങ്ങിയ മത്സരങ്ങൾ നടന്നു. സഫീർ പെരുമ്പള,മസൂദ് തളങ്കര, ഹർഷദ് കളനാട്, സുഹൈർ ഉടുമ്പുന്തല, എന്നിവർ നേതൃത്വം നൽകി.

  പാചക മത്സരത്തിന് ജാഫർ എരിയാലും റഹീം പള്ളിക്കരയും നേതൃത്വം നൽകി. പാചക മത്സരത്തിൽ ഖദീജത്തുൽ ഖുബ്റ ലത്തീഫ് ഒന്നാം സ്ഥാനവും, ഫാത്തിമ ഹനീഫ് രണ്ടാം സ്ഥാനവും, സാറ അബൂ ബക്കർ മൂന്നാം സ്ഥാനവും നേടി
  കെഎം ഇർഷാദ് ക്വിസ്‌ മാസ്റ്ററായി മത്സരത്തിൽ കാദർ ചെർക്കള ഒന്നാം സ്ഥാനം നേടി. മുതിർന്നവരുടെ കലാ മത്സരങ്ങൾക്ക് ഹാഷിം കുമ്പള, മൊയ്‌ദു ബേർക്ക എന്നിവർ നേതൃത്വം നൽകി. കുളംകര മത്സരത്തിൽ ഹനീഫ് സിറ്റിസൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി
  പ്രവാസിയത്തോടനുബന്ധിച്ചു നടന്ന  ക്രിക്കറ്റ്, ഫുട്‌ബോൾ, വോളിബോൾ, ഷട്ടിൽ ബാറ്റ്മിന്റന്‍, കാരംസ്, ചെസ്സ് മത്സരങ്ങളുടെയും കലാപരിപാടികളുടെയും സമ്മാന ദാനം ഹമീദ് ഇച്ചിലങ്കോട്, അഷറഫ് ആലംപാടി, അസീസ് ഉളുവാർ, ഹമീദ് കുക്കാർ, അഷറഫ്.ബി .എം, അബ്ബാസ് ആലംപാടി, അസീസ് കൊടിയമ്മ, മാഹിൻ ചേരങ്കൈ, ജമാൽ കുമ്പള, അഷറഫ് പാക്യാര, യാസീൻ ചിത്താരി, നസീർ ചുക്ക്, അഷറഫ് കോളിയടുക്കം എന്നിവർ വിതരണം ചെയ്തു
  ഷെരീഫ് അംബാളിയുടെ കലാ പരിപാടികൾ സദസ്യരെ ഹർഷപുളകിതമാക്കി, കെ.ജെ.കോയയുടെ നേതൃത്വത്തിൽ അണിനിരന്ന ലൈവ് ഓർക്കസ്ട്രെയിൽ അബ്ദുല്ല ഹിറ്റാച്ചി, ഇബ്‌റാഹീം ഇബ്ബൂ, ആശാ ഷിജു, മുംതാസ്, ഇസ്മായീൽ വഫ, റഫീക്ക് കൊടിയമ്മ, അഷറഫ് ആലംപാടി, ആസിഫ് എതിർത്തോട്, ബഷീർ ചിത്താരി, ഖദീജ ഹനീഫ്, ഫാത്തിമത്ത് സൈബ എന്നിവർ ഗാനങ്ങൾ ആലപിച്ചു.  കുട്ടികളുടെ ഒപ്പനയും , സിനിമാറ്റിക്ക് ഡാൻസും സദസ്സിനു ഉണർവേകി.
  ഇബ്‌റാഹീം ഇബ്ബൂ, കാദർ മിഹ്‌റാജ്, സഫീർ തൃക്കരിപ്പൂർ, കാദർ ചെർക്കള, ഹനീഫ് മഞ്ചേശ്വരം, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള, ഹനീഫ് സിറ്റിസൺ, അബ്ദുല്ല ചന്ദേര, അബൂബക്കർ ഉദിനൂർ, ബഷീർ മവ്വൽ, നസീർ പെരുമ്പള, അഷറഫ് പള്ളം, സമീർ ചേരങ്കൈ, സുബൈർ നായന്മാർ മൂല, ബഷീർ കപ്പണ, ഹനീഫ് ബനീമാലിക് തുടങ്ങിയവർ നേതൃത്വം നൽകി അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: പ്രവാസീയം 2018ന് വർണ്ണ ശബളമായ സമാപനം Rating: 5 Reviewed By: UMRAS vision
  Scroll to Top