• Latest News

    Wednesday, January 24, 2018

    പെരിന്തല്‍മണ്ണയില്‍ വ്യാപക അക്രമം; എം.എല്‍.എ അടക്കം നിരവധി പേര്‍ക്ക് പരിക്ക്, പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
    Wednesday, January 24, 2018
    12:53:00 AM

    പെരിന്തല്‍മണ്ണ: യു.ഡി.എഫ് ഹര്‍ത്താൽ അവസാനിച്ച ശേഷം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെ പെരിന്തല്‍മണ്ണയിൽ ​രാത്രിയിലും ഭീതിയുടെ നിമിഷങ്ങൾ.[www.malabarflash.com]

    വൈകീട്ട് അഞ്ചരയോടെ പ്രകടനം കോഴിക്കോട് റോഡിലേക്ക് പ്രവേശിച്ച്​ തകര്‍ക്കപ്പെട്ട ലീഗ് ഓഫിസിന് മുന്നില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചതിനിടെയായിരുന്നു അക്രമം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് മൂന്നുതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു.

    പ്രവർത്തകർ ​പോലീസിന്​ നേരെ നടത്തിയ കല്ലേറിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, യു.എ. ലത്തീഫ്​, പി.ടി. അജയ്​മോഹൻ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

    ജൂനിയര്‍ എസ്.ഐ രാജേഷടക്കം മൂന്ന്​ പോലീസുകാര്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്​. നാലകത്ത് സൂപ്പിക്ക്​ കണ്ണീർവാതക ​പ്രയോഗത്തിൽ അസ്വസ്​ഥതയനുഭവപ്പെട്ടു. 

    എൽ.ഡി.എഫ് ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭ ഒാഫിസിന് നേര്‍ക്ക് ഇൗ സമയം ആക്രമണമുണ്ടായി. ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന പ്രവര്‍ത്തകർ ചെയര്‍മാന്റെതടക്കം അഞ്ച്​ വാഹനങ്ങള്‍ തകര്‍ത്തു. ഓഫിസ്​ ബോര്‍ഡും ജനല്‍ ചില്ലുകളും തകര്‍ന്നു.

    ഗേറ്റിനോട് ചേര്‍ന്ന കുടുംബശ്രീ കെട്ടിടത്തി​​ന്റെ ചില്ലുകളും ബസ് കാത്തിരിപ്പ് കേന്ദ്രവും നശിപ്പിച്ചു. പ്ലാസ്​റ്റിക് ഷീറ്റുകള്‍ റോഡിലിട്ട് കത്തിച്ചു. ലീഗ് ഓഫിസിന് മുന്നിൽ പ്രതിഷേധയോഗം തുടരുമ്പോഴും നഗരസഭ ഒാഫിസിന് നേരെ അക്രമം തുടര്‍ന്നു. ഇൗ സമയത്ത്​ പ്രധാന ജങ്ഷനിലും പട്ടാമ്പി റോഡിലുമായിരുന്നു പോലീസ്​. 

    പ്രതിഷേധയോഗത്തില്‍ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ക്ക് സ്ഥലത്തേക്ക് എത്താനായില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെരിന്തല്‍മണ്ണയില്‍ വ്യാപക അക്രമം; എം.എല്‍.എ അടക്കം നിരവധി പേര്‍ക്ക് പരിക്ക്, പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top