• Latest News

    Saturday, January 27, 2018

    വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പ്രണവം അശോകന്‍ നിര്യാതനായി
    Saturday, January 27, 2018
    11:22:00 AM

    കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാസകോട് ജില്ലാ സെക്രട്ടറിയും കോട്ടച്ചേരിയിലെ പ്രണവം സ്റ്റുഡിയോ ഉടമയുമായ ചെമ്മട്ടംവയല്‍ പൈരടുക്കത്തെ പ്രണവം അശോകന്‍ (50) നിര്യാതനായി.ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.[www.malabarflash.com]

    വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഗോവ, ഡല്‍ഹി യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു അശോകന്‍. ഇതിനിടെയാണ് ഗോവയില്‍ വെച്ച് മരണം സംഭവിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് വൈസ് പ്രസിഡണ്ടാണ്. വ്യാഴാഴ്ച്ചയാണ് വ്യാപാരികള്‍ കുടുംബസമേതം യാത്ര പുറപ്പെട്ടത്.
    മിനിമോളാണ് മരിച്ച അശോകന്റെ ഭാര്യ. മക്കള്‍: അരുണ്‍ (എഞ്ചിനീയര്‍), അരവിന്ദ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍ (ജനതാദള്‍-യു ജില്ലാ ട്രഷറര്‍), തമ്പായി. പരേതയായ നന്ദിനി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പ്രണവം അശോകന്‍ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top