• Latest News

    Tuesday, January 16, 2018

    പ​ത്മാ​വ​തി​ലെ "​ഗൂ​മ​ർ’ ഗാ​ന​ത്തി​ന് കു​ട്ടി​ക​ൾ ചു​വ​ടു​വ​ച്ചു; ക​ർ​ണി സേ​ന സ്കൂ​ൾ ആ​ക്ര​മി​ച്ചു
    Tuesday, January 16, 2018
    1:03:00 AM

    ര​ത്ലാം: വി​വാ​ദ സി​നി​മ പ​ത്മാ​വ​തി​ലെ "​ഗൂ​മ​ർ’ ഗാ​ന​ത്തി​നു വി​ദ്യാ​ർ​ഥി​ക​ൾ ചു​വ​ടു​വ​ച്ച​തി​നെ തു​ട​ർ​ന്നു സ്കൂ​ളി​നു നേ​രെ ക​ർ​ണി സേ​ന​ക്കാ​രു​ടെ ആ​ക്ര​മ​ണം. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലാം ജി​ല്ല​യി​ലെ സെ​ന്‍റ് പോ​ൾ കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​നു നേ​രെ​യാ​ണ് ക​ർ​ണി സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.[www.malabarflash.com]

    കു​ട്ടി​ക​ളു​ടെ "​ഗൂ​മ​ർ’ നൃ​ത്ത​ത്തി​നു പി​ന്നാ​ലെ സ്കൂ​ളി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ക​ർ​ണി സേ​ന​ക്കാ​ർ, മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ക​സേ​ര​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. മ്യൂ​സി​ക് സി​സ്റ്റ​വും ഇ​വ​ർ ത​ക​ർ​ത്തു.

    സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ട്ട​ടു​ത്ത ഭ​ഗ​ത് സിം​ഗ് പി​ജി കോ​ള​ജി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണി സേ​ന​ക്കാ​രാ​ണു ത​ങ്ങ​ളെ​ന്നാ​ണ് ഇ​വ​ർ വാ​ദി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ര​ത്ലാം എ​സ്പി അ​മി​ത് സിം​ഗ് അ​റി​യി​ച്ചു.

    പ​ദ്മാ​വ​തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ മ​നോ​ഹ​ര നൃ​ത്ത​മാ​ണ് ഗൂ​മ​റി​നെ ജ​ന​പ്രി​യ​മാ​ക്കി​യ​ത്. ഈ ​പാ​ട്ടി​ന് അ​നു​സ​രി​ച്ച് കു​ട്ടി​ക​ൾ നൃ​ത്തം ചെ​യ്ത​താ​ണ് ക​ർ​ണി സേ​ന​ക്കാ​രു​ടെ പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്.

    ന​വം​ബ​റി​ൽ ഹി​ന്ദു​ക്ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പാ​ട്ടു​ക​ൾ ആ​ല​പി​ക്ക​രു​തെ​ന്ന് ദേ​വാ​സ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​വാ​ദ​മാ​യ​തോ​ടെ ഇ​ത് പി​ൻ​വ​ലി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​ത്മാ​വ​തി​ലെ "​ഗൂ​മ​ർ’ ഗാ​ന​ത്തി​ന് കു​ട്ടി​ക​ൾ ചു​വ​ടു​വ​ച്ചു; ക​ർ​ണി സേ​ന സ്കൂ​ൾ ആ​ക്ര​മി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top