• Latest News

    Saturday, January 6, 2018

    കാണാതായ ആറ്​ വയസ്സുകാ​രൻ മരിച്ച നിലയിൽ
    Saturday, January 6, 2018
    1:45:00 AM

    മൂന്നാർ: അഞ്ച്​ ദിവസം മുമ്പ്​ കാണാതായ ആറ്​ വയസ്സുകാര​ന്റെ മൃതദേഹം എസ്‌റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ കണ്ടെത്തി.​ മൂന്നാർ കണ്ണൻ ദേവൻ കമ്പനി കടലാർ എസ്​റ്റേറ്റ്​ വെസ്​റ്റ്​ ഡിവിഷൻ തൊഴിലാളികളും അസം സ്വദേശികളുമായ നൂർമുഹമ്മദ്​-റഷീദൻനെസ ദമ്പതികളുടെ മൂത്തമകൻ നൗറുദ്ദീ​ന്റെ (ആറ്​ ) മൃതദേഹമാണ്​ കഴുത്തിൽ ടവൽ മുറുക്കിയ നിലയിൽ കണ്ടെത്തിയത്​. [www.malabarflash.com]

    വെള്ളിയാഴ്​ച വൈകീട്ടോടെ എസ്‌റ്റേറ്റിലെ കാലികള്‍ക്ക് പുല്ലുവെട്ടാന്‍ ചെന്ന തൊഴിലാളിയാണ്​ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാര്‍ സി.ഐ സാം ജോസി​ന്റെ  നേതൃത്വത്തിൽ അന്വേഷണം നടത്തിവരുകയാണ്.

    കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു​ മൃതദേഹം. ശരീരത്തില്‍ മുറിവേറ്റതി​ന്റെ അടയാളങ്ങളുമുണ്ട്. ഷര്‍ട്ടും നിക്കറുമാണ് ധരിച്ചിരുന്നത്. സ്ഥിരമായി കഴുത്തില്‍ തൂവാല കെട്ടുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. കൊലപാതകമെന്ന് ഉറപ്പിക്കാന്‍ പോലീസിന്​ കഴിയാത്തതും ഇതിനാലാണ്. സംശയത്തി​ന്റെ പേരില്‍ കുട്ടിയുടെ പിതാവിനെയും സ്ത്രീയുമടക്കം പതിനാലുപേരെ കസ്​റ്റഡിയിലെടുത്തു.

    ഡിസംബർ 31ന് മൂന്നാറിലെ കടലാര്‍ എസ്‌റ്റേറ്റില്‍നിന്ന്​ വൈകീട്ടാണ് കുട്ടിയെ കാണാതായത്. അന്ന്​ നൗറുദ്ദീന്റെ സഹോദരന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മാതാവ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും ഉച്ചക്കുശേഷം നൗറുദ്ദീനെ വീട്ടിലാക്കിയശേഷം നൂര്‍മുഹമ്മദ് വിറകുശേഖരിക്കാനും പോയിരുന്നു. തിരികെവന്ന്​ തിരക്കിയെങ്കിയും കുട്ടിയെ കണ്ടെത്താനാകാതെ പോലീസിൽ പരാതി നല്‍കുകയായിരുന്നു. 

    പോലീസ്​ അന്വേഷിച്ചെങ്കിലും തുമ്പു ലഭിച്ചിരുന്നില്ല. എന്നാല്‍, കൊലപാതകമാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പോസ്​റ്റ്​മോര്‍ട്ടത്തിനു​ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്നുമാണ് പോലീസ്​ പറയുന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാണാതായ ആറ്​ വയസ്സുകാ​രൻ മരിച്ച നിലയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top