• Latest News

    Friday, January 26, 2018

    പീഡനക്കേസിൽ ഒളിവിലായ അധ്യാപകൻ വിദേശത്തേക്ക് കടക്കുന്നതിനിടെ പിടിയിൽ
    Friday, January 26, 2018
    1:14:00 AM

    ക​രി​പ്പൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ പി​ടി​കൂ​ടി. മേ​പ്പ​യൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ അ​റ​ബി അ​ധ്യാ​പ​ക​ൻ മേ​പ്പ​യൂ​ർ ക​ൽ​പ​ത്തൂ​ർ നെ​ല്ലി​യു​ള്ള​പ​റ​മ്പി​ൽ റി​യാ​സാ​ണ്​ (37) അ​റ​സ്​​റ്റി​ലാ​യ​ത്.[www.malabarflash.com]

    ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്സോ കേ​സ് ചു​മ​ത്ത​പ്പെ​ട്ട റി​യാ​സ് ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പോലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ റി​യാ​സി​നെ ത​ട​ഞ്ഞു​വെ​ച്ച് മേ​പ്പ​യൂ​ർ പോലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യോ​ളി സി.​ഐ ദി​നേ​ശ് കോ​റോ​ത്ത് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

    കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​​ ചെ​യ്ത് കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലി​ലേ​ക്ക​യ​ച്ചു. പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ ജാ​ഗ്ര​ത സ​മി​തി​ക്ക​ു മു​മ്പാ​കെ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

    ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കും പോലീസി​നും റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഡി.​ഡി.​ഇ സുരേഷ് കുമാര്‍ അ​ധ്യാ​പ​ക​നെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കേ​സെ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തി​നെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ, റെ​ഡ്സ്​​റ്റാ​ർ മേ​പ്പ​യൂ​ർ, എ​സ്.​എ​ഫ്.​ഐ, ബി.​ജെ.​പി എ​ന്നീ സം​ഘ​ട​ന​ക​ൾ തു​ട​ർ​ച്ച​യാ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പീഡനക്കേസിൽ ഒളിവിലായ അധ്യാപകൻ വിദേശത്തേക്ക് കടക്കുന്നതിനിടെ പിടിയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top