• Latest News

  Monday, January 8, 2018

  ജനലക്ഷങ്ങള്‍ ഒഴുകിയെത്തി; മര്‍കസ് റൂബി ജൂബിലിക്ക് പ്രൗഢമായ സമാപനം
  Monday, January 8, 2018
  10:28:00 AM

  കോഴിക്കോട്: ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ തീര്‍ത്ത മഹാസംഗമത്തോടെ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. നാല്‍പതാണ്ടില്‍ മര്‍കസ് നേടിയ വളര്‍ച്ചയും കരുത്തും വ്യക്തമാക്കുന്നതായിരുന്നു സമാപന സമ്മേളനം.[www.malabarflash.com]

  ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖരും സമസ്തയുടെ നേതൃനിരയും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. പര്യവേക്ഷണത്തിനുള്ള പുതുവഴികള്‍ തുറന്ന പ്രൗഢമായ സെഷനുകളുടെ പരിസമാപ്തി കൂടിയായിരുന്നു നാലു ദിവസം നീണ്ടുനിന്ന സനദ്ദാന സമ്മേളനം. 

  സമ്മേളനത്തില്‍ 1261പേര്‍ക്ക് മതമീംമാസയില്‍ സഖാഫി ബിരുദവും, 103 പേര്‍ക്ക് ബിരുദാനന്തര ബിരുദവും, ഖുര്‍ആന്‍ മനഃപാഠമാക്കിയ 198 പേര്‍ക്ക് ഹാഫിള് പട്ടവും നല്‍കി.
  വൈകീട്ട് നാലിന് ആരംഭിച്ച സമാപന സമ്മേളനം യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റ് ചെയര്‍മാന്‍ ഡോ. ശൈഖ് ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. 

  അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയപ്രഖ്യാപനസനദ്ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 

  ടുണീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. ഹിശാം അബ്ദുല്‍ കരീം ഖരീസ സനദ്ദാനം നിര്‍വഹിച്ചു. മലേഷ്യന്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ മേധാവി ഡോ. യുസ്‌രി മുഹമ്മദ്, ടുണീഷ്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ശൈഖ് അബ്ദുല്‍ ഫത്താഹ് മോറോ, ഉസ്ബക്കിസ്ഥാന്‍ മുഫ്തി ശൈഖ് മുസഫര്‍ സത്തിയൂഫ്, ഐവറി കോസ്റ്റ് മുസ്‌ലിം പണ്ഡിത സഭയുടെ പ്രതിനിധി ശൈഖ് അബ്ദുല്‍ അസീസ് സര്‍ബ എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി. 

  ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി മര്‍കസ് വിഷന്‍ അവതരിപ്പിച്ച് സംസാരിച്ചു. ദുബൈ ആഭ്യന്തര വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, യുനെസ്‌കോ കുവൈത്ത് പ്രതിനിധി ശൈഖ് ഇബ്‌റാഹിം ഹംസ അഹ്മദ് അല്‍ ശുക്‌രി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ,ശൈഖ് അബ്ദുല്ല സാലിം അഹമദ് ദന്‍ഹാനി, ശൈഖ് സുല്‍ത്വാന്‍ ശറഹി യുഎഇ, ശൈഖ് അലി സൈനുല്‍ ആബിദീന്‍ മലേഷ്യ, ചൈനീസ് സൂഫി സെന്റര്‍ പ്രസിഡന്റ് ലിയൂ ച്വാങ് ചൈന, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ചിത്താരി ഹംസ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, മലാമിന്‍ ജിബ്രീങ് ഓമറോ (കാമറൂണ്‍), അലി അബ്ദുല്‍ ഖാദര്‍ (ന്യൂസിലാന്റ്), ഡോ. മുഹമ്മദ് ഉസ്മാന്‍ ശിബിലി(യുഎസ്എ), പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഫാറൂഖ് നഈമി, സിഎം ഇബ്‌റാഹീം, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.മുഹമ്മദ് ഫൈസി സ്വാഗതവും ജി.അബൂബക്കര്‍ നന്ദിയും പറഞ്ഞു.

  രാവിലെ നടന്ന ലൈഫ്‌സ്‌റ്റൈല്‍ കോണ്‍ഫറന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പതിനൊന്ന് മണിക്ക് നടന്ന ഉലമാ സമ്മേളനത്തില്‍ ഹോംങ്കോങ്ങിലെ ഇസ്‌ലാമി മുസ്‌ലിം പണ്ഡിത സഭ നേതാവ് ഹാഫിള് ഖാരി ശുഐബ് നൂഹ് ആലിം മഹ്ദരി മുഖ്യാതിഥിയായി. മഹല്ല് ഡെലിഗേറ്റ് കോണ്‍ഫറന്‍സ്, സൗത്ത് സോണ്‍ പണ്ഡിത സമ്മേളനം എന്നിവയും നടന്നു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ജനലക്ഷങ്ങള്‍ ഒഴുകിയെത്തി; മര്‍കസ് റൂബി ജൂബിലിക്ക് പ്രൗഢമായ സമാപനം Rating: 5 Reviewed By: UMRAS vision
  Scroll to Top