• Latest News

    Friday, January 26, 2018

    തരിശ് ഭൂമിയില്‍ നെല്‍ക്കതിര്‍ വിളയിക്കാന്‍ കുശാല്‍ നഗര്‍ കൂട്ടായ്മ
    Friday, January 26, 2018
    1:00:00 AM

    കാഞ്ഞങ്ങാട്: നഗരസഭയിലെ മുപ്പത്തിയൊമ്പതാം വാര്‍ഡ് കുശാല്‍ നഗറിലെ കാലങ്ങളായി തരിശായി കിടക്കുന്ന ഭൂമിയില്‍ പൊന്ന് വിളയിക്കാന്‍ കുശാല്‍ നഗറിലെ കൂട്ടായ്മ മുന്നിട്ടിറങ്ങുന്നു.[www.malabarflash.com]

    കൃഷിയിറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.

    ഇവിടെ കൃഷി ചെയ്യുന്നതിലൂടെ നല്ല വിളവ് ലഭിക്കുന്നതോടൊപ്പം കെട്ടിക്കിടക്കുന്ന മലിനജലം ഇല്ലാതാക്കുന്നതിന് കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്നതിന് ഈ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് കൃഷി ഓഫീസര്‍മാര്‍ പറഞ്ഞു. 

    വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് കുശാല്‍ നഗര്‍ അദ്ധ്യക്ഷനായി. കൃഷി ഓഫീസര്‍ സി.കെ.ദിനേശന്‍, എച്ച്.കെ.ദാമോദരന്‍, സി.കെ.ബേബി എന്നിവര്‍ സംസാരിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തരിശ് ഭൂമിയില്‍ നെല്‍ക്കതിര്‍ വിളയിക്കാന്‍ കുശാല്‍ നഗര്‍ കൂട്ടായ്മ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top