• Latest News

    Monday, January 15, 2018

    ലോ​ക്ക​പ്പു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
    Monday, January 15, 2018
    12:58:00 AM

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ലോ​ക്ക​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ റെ​ക്കോ​ർ​ഡിം​ഗ് സം​വി​ധാ​ന​മു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.[www.malabarflash.com] 

    പ്ര​തി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തും അ​ന​ധി​കൃ​ത ക​സ്റ്റ​ഡി​യും അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് മ​ർ​ദി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ ഏ​റി​വ​രി​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

    കെഎസ്ആര്‍ടി​സി നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന വൃ​ക്ക രോ​ഗി​ക്ക് ക​സ്റ്റ​ഡി​യി​ൽ അ​വ​ശ്യ​മ​രു​ന്നു​ക​ൾ നി​ഷേ​ധി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​യാ​യ പ്ര​തി​ക്ക് വൈ​ദ്യ​സ​ഹാ​യം നി​ഷേ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോ​ക്ക​പ്പു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top