Latest News

കോഴിക്കോട് വിമാനത്താവളം റൺവേ ഭാഗികമായി അടച്ചിടും

കരിപ്പൂർ: ഇടത്തരം വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളം റൺവേ  ജൂൺ 15 വരെ ഭാഗികമായി അടച്ചിടും.[www.malabarflash.com]

വിമാന സർവീസുകളിൽ സമയമാറ്റമുണ്ടാകും. ഉച്ചയ്ക്ക് 12 മുതൽ രണ്ടര വരെയും മൂന്നര മുതൽ ഏഴു വരെയുമാണു റൺവേ അടച്ചിടുക.

പുതിയ വേനൽക്കാല സമയപ്പട്ടിക മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ വരും. അന്നുമുതൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുവരെ റൺവേ അടയ്ക്കും. അതനുസരിച്ചുള്ള വിമാനങ്ങളുടെ സമയമാറ്റം ഇന്നു മുതൽ നിലവിൽവരും. ഇതുസംബന്ധിച്ച് ഒരു മാസം മുൻപുതന്നെ നോട്ടാം (നോട്ടിസ് ടു എയർമാൻ) നൽകിയിരുന്നു.

റൺവേയോടു ചേർന്ന സുരക്ഷിത പ്രദേശമായ റിസ നീളം കൂട്ടുന്ന ജോലികളാണു നടക്കാനുള്ളത്. തിങ്കളാഴ്ച മുതല്‍ വൈദ്യുതി സംബന്ധമായ ജോലികളാണ് ആരംഭിക്കുക. ഈ മാസം അവസാനത്തോടെ സിവിൽ പ്രവൃത്തികളും തുടങ്ങും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.