Latest News

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. ഇരിട്ടി നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിഷ്ണുവിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബേറുണ്ടായത്.[www.malabarflash.com]

ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ണൂരില്‍ ആര്‍.എസ്.എസ് - സി.പി.എം സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.