• Latest News

    Sunday, January 28, 2018

    ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​ൻ ഓ​ട്ട​ൻ​തു​ള്ള​ൽ വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
    Sunday, January 28, 2018
    10:17:00 PM

    തൃ​ശൂ​ർ: ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​നും ന​ട​നു​മാ​യ ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​ൻ (58) ഓ​ട്ട​ൻ​തു​ള്ള​ൽ വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെയായിരുന്നു അന്ത്യം. ഇ​രി​ങ്ങാ​ല​ക്കു​ട അ​വ​ട്ട​ത്തൂ​രി​ൽ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.[www.malabarflash.com]

    തൂ​വ​ൽ കൊ​ട്ടാ​രം, ക​മ​ല​ദ​ളം, മ​ന​സി​ന​ക്ക​രെ, ന​രേ​ന്ദ്ര​ൻ മ​ക​ൻ ജ​യ​കാ​ന്ത​ൻ വ​ക തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി അ​യ്യാ​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ൽ അ​ദ്ദേ​ഹം ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

    1974ൽ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ തു​ള്ള​ൽ പ​ഠി​ക്കാ​നെ​ത്തി​യ ഗീ​താ​ന​ന്ദ​ൻ ഇ​വി​ടെ 1983 മു​ത​ൽ അ​ധ്യാ​പ​ക​നാ​യി. 20 ​വ​ർ​ഷ​ത്തോ​ളം വ​കു​പ്പ് മേ​ധാ​വി​യാ​യും സേ​വ​നം അ​നു​ഷ്ടി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ​നി​ന്നും വി​ര​മി​ച്ച​ത്.

    സി​നി​മ​യി​ൽ നൃ​ത്ത​സം​വി​ധാ​യി​ക​യാ​യാ ശോഭയാണ് ഭാര്യ. മ​ക്ക​ൾ: സ​ന​ൽ കു​മാ​ർ, ശ്രീ​ല​ക്ഷ്മി. പ്ര​ശ​സ്ത​നാ​യ തു​ള്ള​ൽ ക​ലാ​കാ​ര​ൻ മ​ഠ​ത്തി​ൽ പു​ഷ്പ​വ​ത്ത് കേ​ശ​വ​ൻ ന​മ്പീ​ശ​നാ​ണ് പി​താ​വ്. ക​ഥ​ക​ളി​യാ​ചാ​ര്യ​ൻ നീ​ല​ക​ണ്ഠ​ൻ ന​മ്പീ​ശ​ൻ അ​മ്മാ​വ​നാ​ണ്. പ്ര​ശ​സ്ത മൃ​ദം​ഗം വി​ദ്വാ​ൻ ക​ലാ​മ​ണ്ഡ​ലം വാ​സു​ദേ​വ​ൻ ജേ​ഷ്ഠ​നും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​ൻ ഓ​ട്ട​ൻ​തു​ള്ള​ൽ വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top