• Latest News

    Tuesday, January 9, 2018

    ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ എ​കെ​ജി​യെ​ന്ന് കെ.​സു​ധാ​ക​ര​ൻ
    Tuesday, January 9, 2018
    11:57:00 PM

    ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് എ​കെ​ജി​യെ​ന്ന് മു​ൻ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​സു​ധാ​ക​ര​ൻ. സി​പി​എം-​സി​പി​ഐ പോ​രി​ൽ​നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ വി.​ടി. ബ​ല​റാ​മി​നെ സി​പി​എം ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.[www.malabarflash.com]

    ക​ണ്ണൂ​രി​ൽ അ​ക്ര​മ​ത്തി​ന്‍റെ വ​ഴി ആ​ദ്യം കാ​ണി​ച്ചു​കൊ​ടു​ത്ത ആ​ദ്യ സി​പി​എം നേ​താ​വ് എ​കെ​ജി​യാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ ആ​രും എ​തി​രു​പ​റ​യി​ല്ല. ക​ണ്ണൂ​രി​ലെ ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കാ​ൻ ആ​ദ്യം ന​യി​ച്ച നേ​താ​വാ​ണ് എ​കെ​ജി. എ.​കെ. ഗോ​പാ​ല​ൻ ദി​വ്യ​നോ മാ​തൃ​കാ​പു​രു​ഷ​നോ മ​ഹാ​നോ എ​ന്നു​പ​റ​യാ​ൻ ക​ണ്ണൂ​രി​ലെ കോ​ണ്‍​ഗ്ര​സി​നു സാ​ധി​ക്കി​ല്ല- സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

    പെ​ര​ള​ശേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ർ​ട്ടി​ഗ്രാ​മം പ​ടു​ത്തു​യ​ർ​ത്താ​ൻ വീ​ടു​ക​ൾ ആ​ക്ര​മി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം മു​ട​ക്കു​ക​യും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ജി​ല്ല​യി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് എ.​കെ. ഗോ​പാ​ല​ൻ. എ​ന്തു​കൊ​ണ്ട് എ​കെ​ജി വി​മ​ർ​ശി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ക്കു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ എ​കെ​ജി​യെ​ന്ന് കെ.​സു​ധാ​ക​ര​ൻ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top