• Latest News

    Friday, January 26, 2018

    മുസ്‌ലീഗ് ബൈക്ക് റാലിക്കിലെ സംഘര്‍ഷം; യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിക്കടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
    Friday, January 26, 2018
    1:51:00 AM

    കാസര്‍കോട്: മുസ്ലിം ലീഗിന്റെ ബൈക്ക് റാലിക്കിടെ ലീഗ്- ബിജെപി സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരവനടുക്കം ടൗണില്‍ വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.[www.malabarflash.com]

    വെള്ളിയാഴ്ച നടക്കുന്ന പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. മേല്‍പറമ്പില്‍ നിന്നും 200 ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

    വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ലീഗ് പ്രവര്‍ത്തകരെ മേല്‍പറമ്പിലേക്ക് പിരിച്ചുവിടുകയും ചെയ്തു.

    യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ (26), വിപിന്‍ (20), രാജേഷ് (19) എന്നിവരെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് പരവനടുക്കത്തേക്ക് ബൈക്ക് റാലിയുമായെത്തി കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു.

    അതേസമയം സമാധാനപരമായി ബൈക്ക് റാലി നടത്തുന്നതിനിടെ ചിലര്‍ കല്ലെറിയുകയായിരുന്നുവെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പരവനടുക്കത്തും മേല്‍പറമ്പിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുസ്‌ലീഗ് ബൈക്ക് റാലിക്കിലെ സംഘര്‍ഷം; യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിക്കടക്കം മൂന്ന് പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top