• Latest News

    Wednesday, January 24, 2018

    ഐടിഐ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
    Wednesday, January 24, 2018
    12:13:00 AM

    കാസര്‍കോട്: എസ്ടി കുടുംബാംഗമായ പാണത്തൂര്‍ ചാമുണ്ഡിക്കുന്നിലെ ഉണ്ണിയെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണോയെന്ന സംശയമുയര്‍ന്ന സാഹചര്യത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കി.[www.malabarflash.com] 

    കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥി ഉണ്ണിയെ വിദ്യാനഗര്‍ സര്‍ക്കാര്‍ ഐടിഐ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    കുളിമുറിയിലെ ജനല്‍ കമ്പികളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആറടിയോളം പൊക്കമുള്ളതിനാല്‍ വിദ്യാര്‍ത്ഥിക്ക് ഈ ജനല്‍ കമ്പികളില്‍ സ്വയം തൂങ്ങി മരിക്കാന്‍ കഴിയില്ല എന്നതാണ് ബന്ധുക്കളുടെ വാദം. വിദ്യാര്‍ത്ഥി മരിച്ച വിവരം ഹോസ്റ്റല്‍ അധികൃതര്‍ കൃത്യമായി വീട്ടില്‍ അറിയിക്കാതിരുന്നതും സംശയം ബലപ്പെടുത്തുന്നു.

    സമീപത്തുള്ള കാസര്‍കോട് ഗവണ്‍മെന്റ് കോളെജില്‍ നിന്നും കഴിഞ്ഞ ദിവസം കഞ്ചാവുമായി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ ഈ ഹോസ്റ്റലില്‍ താമസിക്കാറുണ്ട് എന്നതും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ സംശയമുണര്‍ത്തുന്നു. ഉണ്ണിയുടെ പിതാവ് സുന്ദരന്റെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് ഹോസ്റ്റലിലെത്തി പരിശോധന നടത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഐടിഐ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top