• Latest News

    Wednesday, January 31, 2018

    "ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെക്ക് വിട്ടു കൊടുക്കില്ല" എന്‍.വൈ.എല്‍ സംസ്ഥാന ക്യാമ്പയിന്‍ തുടങ്ങി
    Wednesday, January 31, 2018
    10:11:00 AM

    കാസർകോട്: ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷി വാർഷിക ദിനത്തിൽ "ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെക്ക് വിട്ട് കൊടുക്കില്ല" എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി നാഷണൽ യൂത്ത് ലീഗ് നടത്തിയ സംസ്ഥാന തല കാമ്പയിൻ കാസർകോട്ട് ഐ.എൻ.എൽ സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് കെ.എസ്.ഫക്രുദ്ധീൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

    എൻ .വൈ.എൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, മൊയ്തീൻ കുഞ്ഞി കള നാട്, അബ്ദുൽ റഹിമാൻ മാസ്റ്റർ, മുസ്തഫ തോരവളപ്പ്, ഹനീഫ് അറബി, ഹനീഫ് കടപ്പുറം, മുനീർ കണ്ടാളം, ഷാനി ഷമീർ, എ.കെ സിറാജ്, അഡ്വ: ഷെയ്ക്ക് ഹനീഫ്, ഷാഫി സുഹ്രി പടുപ്പ്, ഹനീഫ് പി.എച്ച്. എന്നിവർ പ്രസംഗിച്ചു. 

    എൻ.വൈ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ സ്വാഗതവും സംസ്ഥാന ട്രഷറർ റഹിം ബെണ്ടിച്ചാൽ നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: "ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെക്ക് വിട്ടു കൊടുക്കില്ല" എന്‍.വൈ.എല്‍ സംസ്ഥാന ക്യാമ്പയിന്‍ തുടങ്ങി Rating: 5 Reviewed By: UMRAS vision
    Scroll to Top