• Latest News

    Saturday, January 6, 2018

    സ്‌കൂള്‍ ബസ് ട്രക്കിലിടിച്ച് അഞ്ച് വിദ്യാര്‍ഥികളും ഡ്രൈവറും മരിച്ചു
    Saturday, January 6, 2018
    1:25:00 AM

    ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികളും ബസ് ഡ്രൈവറും മരിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.[www.malabarflash.com] 

    തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ കനാഡിയ റോഡിലാണ് അപകടമുണ്ടായത്.

    ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണമായും തകര്‍ന്നു. ബസിന്റെ സ്റ്റിയറിങ് തകരാറിലായതാണ് അപകട കാരണമെന്ന് കരുതുന്നു. റോഡിലെ ഡിവൈഡര്‍ മറികടന്ന് ബസ് എതിര്‍ദിശയില്‍വന്ന ട്രക്കില്‍ ഇടിച്ചു. അഞ്ച് വിദ്യാര്‍ഥികളും ബസ് ഡ്രൈവറും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ നാല് വിദ്യാര്‍ഥികളെ സമീപത്തെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

    സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കൂള്‍ ബസ് ട്രക്കിലിടിച്ച് അഞ്ച് വിദ്യാര്‍ഥികളും ഡ്രൈവറും മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top