• Latest News

    Wednesday, January 10, 2018

    പ്രണയദിനത്തിന് പുതുമയേകാന്‍ ചുവപ്പ്‌ വേരിയന്റില്‍ ഹോണര്‍ 7X
    Wednesday, January 10, 2018
    12:51:00 AM

    ലോക പ്രശസ്തമായ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായി വാലന്റയിന്‍സ് ഡേയില്‍ ചുവപ്പ്‌ വേരിയന്റില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ഹോണര്‍ സീരീസിലെ ജനപ്രിയ മോഡലായ എക്‌സ് കുടുബത്തിലെ ഹോണര്‍ 7Xന്റെ ചുവന്ന വേരിയന്റാണ് എത്തുന്നത്.[www.malabarflash.com]

    മെറ്റല്‍ യൂണിബോഡി, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (2160X1080 പിക്‌സല്‍) റിസൊല്യൂഷന്‍ അടങ്ങിയ 18:9 ആസ്‌പെക്ട് റേഷ്യോ ആണ് ഫോണിന്റെ പ്രത്യേകതകള്‍. സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 7.1 നൗഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്‌. 3340എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയില്‍ 21 മണിക്കൂര്‍ ടോക്ടൈം ലഭ്യമാണ്.

    എല്‍ഇഡി ഫ്‌ളാഷോടു കൂടിയ പ്രൈമറി സെന്‍സര്‍ PDAF, 2 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ് എന്നീ ഫോണ്‍ കണക്ടിവിറ്റികളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    32ജിബി സ്‌റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില. 64ജിബി സ്‌റ്റോറേജ് വേരിയന്റിന് 15,999 രൂപ. അതേസമയം ആമസോണില്‍ മാത്രമായിരിക്കും ചുവപ്പ്‌ വേരിയന്റ് ലഭ്യമാകുക.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രണയദിനത്തിന് പുതുമയേകാന്‍ ചുവപ്പ്‌ വേരിയന്റില്‍ ഹോണര്‍ 7X Rating: 5 Reviewed By: editordesk Malabarflash
    Scroll to Top