• Latest News

    Monday, January 22, 2018

    മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ മതസൗഹാർദംകൊണ്ട് തോൽപിക്കണം: ഗുലാംനബി ആസാദ്
    Monday, January 22, 2018
    2:16:00 AM

    മ​ല​പ്പു​റം: മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ മതസൗഹാർദംകൊണ്ടു തോൽപിക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്.[www.malabarflash.com]

    കാലം ആവശ്യപ്പെടുന്നത് സൗഹാർദമാണ്. സഹിഷ്ണുതയുടെ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളുണ്ടാകുമ്പോഴെല്ലാം മതപണ്ഡിതർ അവസരത്തിനൊത്തുയരണം. നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ അടിസ്ഥാനതത്വം ഓർക്കണം. കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷതയും കേന്ദ്രം ഭരിക്കുന്നവർക്ക് ഇല്ലാതെപോയതും മതസൗഹാർദമാണെന്നും അദ്ദേഹം പറഞ്ഞു. 

    അഞ്ചുദിവസത്തെ പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന – സനദ്‌ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    204 യുവപണ്ഡിതർക്ക് ജാമിഅഃ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മൗലവി ഫാസിൽ ഫൈസി ബിരുദം സമ്മാനിച്ചു. മതപണ്ഡിതരും വിദ്യാർഥികളും പൂർവ വിദ്യാർഥികളുമുൾപ്പെടെ പതിനായിരങ്ങളാണ് സനദ്‌ദാനത്തിനു സാക്ഷ്യം വഹിച്ചത്. പ്രിൻസിപ്പൽ പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ സനദ്‌ദാനപ്രഭാഷണം നടത്തി.

    സ​മ​സ്​​ത പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ജി​ഫ്രി മു​ത്തു​േ​ക്കാ​യ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ്​ സ​മാ​പ​ന സ​​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്ക​മാ​യ​ത്. ജാ​മി​അ നൂ​രി​യ്യ പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​സം​ഘാ​ട​ക​സ​മി​തി ​െച​യ​ർ​മാ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ജാ​മി​അ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ, ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ അ​ദ്​​നാ​ൻ അ​ബു ഹൈ​ജ, ഇൗ​ജി​പ്​​ത്​ അം​ബാ​സ​ഡ​ർ ഹ​തീം അ​ൽ സൈ​ദ് ​താ​ജു​ദ്ദീ​ൻ, നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ, എം.​െ​എ. ഷാ​ന​വാ​സ്​ എം.​പി, പി.​വി. അ​ബ്​​ദു​ൽ​വ​ഹാ​ബ്​ എം.​പി, എം.​ടി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ർ, അ​ബ്​​ദു​സ്സ​മ​ദ്​ പൂ​ക്കോ​ട്ടൂ​ർ, അ​ബ്​​ദു​ൽ ഹ​മീ​ദ്​ ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, വി. ​മോ​യി​ൻ ഹാ​ജി മു​ക്കം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ മതസൗഹാർദംകൊണ്ട് തോൽപിക്കണം: ഗുലാംനബി ആസാദ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top