• Latest News

    Sunday, January 28, 2018

    നെടുമ്പാശേരിയില്‍ സ്വ​ർ​ണ​വേ​ട്ട; 32.78 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
    Sunday, January 28, 2018
    11:50:00 PM

    നെടുമ്പാശേരി: നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 32.78 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. പി​ടി​യി​ലാ​യ മൂ​ന്നു​പേ​രും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ്.[www.malabarflash.com]

    ആ​കെ 1067.500 ഗ്രാം ​സ്വ​ർ​ണ​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രാ​ൾ മ​ലേ​ഷ്യ​യി​ൽ​നി​ന്നും മ​റ്റൊ​രാ​ൾ ദു​ബാ​യി​ൽ​നി​ന്നും മൂ​ന്നാ​മ​ത്തെ​യാ​ൾ ഷാ​ർ​ജ​യി​ൽ​നി​ന്നു​മാ​ണ് എ​ത്തി​യ​ത്.

    മ​ലേ​ഷ്യ​യി​ൽ​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ൽ​നി​ന്നു 7.69 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 251.500 ഗ്രാം ​സ്വ​ർ​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മ​ല​ദ്വാ​ര​ത്തി​ലാ​ണു സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ദു​ബാ​യി​ൽ​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ ര​ണ്ടു ചെ​റി​യ ടി​ന്നു​ക​ളു​ടെ ഇ​ട​യി​ലാ​യാ​ണു സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഒ​ന്നി​ന് മീ​തെ ഒ​ന്നാ​യി ടി​ൻ വ​ച്ചു​കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ടി​ന്നു​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ഷീ​റ്റ് രൂ​പ​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഇ​യാ​ളി​ൽ​നി​ന്നു 10.75 ല​ക്ഷം രൂ​പ​യു​ടെ 349.500 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

    ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ൽ​നി​ന്നു 14.34 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 466.500 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ഇ​യാ​ൾ എ​ൽ​ഇ​ഡി ടോ​ർ​ച്ചി​ന്‍റെ ഉ​ള്ളി​ലാ​ണു സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് എ​യ​ർ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നെടുമ്പാശേരിയില്‍ സ്വ​ർ​ണ​വേ​ട്ട; 32.78 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top