• Latest News

    Tuesday, January 23, 2018

    ഫുജൈറയില്‍ വീടിന് തീപിടിച്ച് 7 കുട്ടികള്‍ മരിച്ചു
    Tuesday, January 23, 2018
    12:51:00 AM

    ദുബൈ: ഫുജൈറയിൽ വീടിന്​ തീപിടിച്ച്​ ഏഴ്​ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ​ഫുജൈറ റോൾ ദാനയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ്​ മരിച്ചത്​. പുലർച്ചെ ഉണർന്ന മാതാവ്​ തീപിടിത്തം കണ്ട്​ പോലീസ്​  കണ്‍ട്രോള്‍ റൂമിൽ വിവരമറിയിക്കുകയായിരുന്നു.[www.malabarflash.com]

    ഉടൻ ഫുജൈറ ദിബ്ബയിൽനിന്നുള്ള രക്ഷാദൗത്യസംഘം സംഭവസ്​ഥലത്തേക്ക്​​ കുതിച്ചെങ്കിലും തീപിടിത്തം അറിയാൻ വൈകിയതിനാൽ കുട്ടികൾ മരിച്ചിരുന്നു.

    വീടി​​​ന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്​. അൽ സുറൈദി കുടുംബത്തിലാണ്​ ദുരന്തം. നാല്​ പെൺകുട്ടികളും മൂന്ന്​ ആൺകുട്ടികളുമാണ്​ മരിച്ചത്​. മരിച്ച കുട്ടികളിൽ അഞ്ച്​ വയസ്സുകാരായ സാറയും സുമയ്യയും ഇരട്ടകളാണ്​. കുട്ടികളുടെ മൃതദേഹം ദിബ്ബ ആശുപത്രിയിലേക്ക്​ മാറ്റി.

    ചൊവ്വാഴ്​ച പുലർച്ചെ 5.40നാണ്​ മാതാവ്​ തിപിടിത്ത വിവരം അറിയിച്ചതെന്ന്​ ഫുജൈറ പോലീസ്​ കമാൻഡർ ഇൻ ജനറൽ മേജർ ജനറൽ മുഹമ്മദ്​ ഗാനിം ആൽ കഅബി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച്​ വരികയാണെന്നും അദ്ദേഹം പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫുജൈറയില്‍ വീടിന് തീപിടിച്ച് 7 കുട്ടികള്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top