• Latest News

    Tuesday, January 30, 2018

    ഡോ. വി.പി. ഗംഗാധരന്റെ പേരിൽ വാട്സാപ്പിൽ വ്യാജസന്ദേശം; കേസെടുത്തു
    Tuesday, January 30, 2018
    3:00:00 AM

    കൊച്ചി: കാൻസർ ചികിൽസാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന്റെ പേരിൽ വാട്സാപ്പിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് എടുത്തു.[www.malabarflash.com]

    പഞ്ചസാര ഉപയോഗിക്കാതിരുന്നാൽ കാൻസർ പടരില്ലെന്നും ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുന്നതു കീമോ തെറപ്പിയെക്കാൾ നല്ലതാണെന്നും മറ്റും ഡോ. ഗംഗാധരൻ അഭിപ്രായപ്പെട്ടതായി അദ്ദേഹത്തിന്റെ ചിത്രം സഹിതമാണു പ്രചാരണം.

    ഡോ. ഗംഗാധരന്റെ പരാതി സൈബർ സെൽ അന്വേഷിക്കുമെന്നു കമ്മിഷണർ എം.പി. ദിനേശ് അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡോ. വി.പി. ഗംഗാധരന്റെ പേരിൽ വാട്സാപ്പിൽ വ്യാജസന്ദേശം; കേസെടുത്തു Rating: 5 Reviewed By: UMRAS vision
    Scroll to Top