• Latest News

    Wednesday, January 10, 2018

    ബുധനാഴ്ച ഹർത്താലെന്ന് വ്യാജപ്രചരണം
    Wednesday, January 10, 2018
    1:44:00 AM

    തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്ത് ബിജെപി ഹർത്താലെന്ന് വ്യാജപ്രചരണം. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ വാർത്ത പരന്നത്. വാട്സാപ് വഴിയും ഫേസ്ബുക്കിലൂടെയും വാർത്ത പരന്നതോടെ ജനങ്ങൾ ആശങ്കയിലായി.[www.malabarflash.com]

    വൈകിട്ടോടെ പാർട്ടി സംസ്ഥാന നേതൃത്വം തന്നെ ഈ വിവരം നിഷേധിച്ച് രംഗത്തെത്തി. ബിജെപിയോ മറ്റ് സംഘപരിവാർ സംഘടനകളോ ഒന്നും തന്നെ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു നേതൃത്വത്തിന്‍റെ വിശദീകരണം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബുധനാഴ്ച ഹർത്താലെന്ന് വ്യാജപ്രചരണം Rating: 5 Reviewed By: UMRAS vision
    Scroll to Top