• Latest News

    Friday, January 26, 2018

    കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക്‌ ചിത്താരിയടെ ആദരവ്‌ ഫെബ്രുവരി 2ന്‌
    Friday, January 26, 2018
    11:39:00 PM

    കാഞ്ഞങ്ങാട്‌ : ചിത്താരിയില്‍ ഇസ്‌ ലാമിക പ്രബോധന രംഗത്ത്‌ ദീര്‍ഘ കാലം സേവനം ചെയ്‌ത്‌ സമൂഹത്തിന്റേയും നാടിന്റേയും ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ ധീര നേതൃത്വം നല്‍കിയ സമസ്‌തയുടെ ധീര നേതൃത്വവും അല്‍ മഖര്‍ പ്രസിഡന്റും സഅദിയ്യ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയുമായ ചിത്താരി ഹംസ മുസ്‌ലിയാരെ ചിത്താരിയടെ വിപ്ലവ മണ്ണില്‍ ആദരിക്കുന്നു.[www.malabarflash.com] 

    ഫെബ്രുവരി 2ന്‌ വൈകീട്ട്‌ മര്‍ഹും പി എ ഉസ്‌താദ്‌ നഗറില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനത്തിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
    ചിത്താരി സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഖ്യാപന സംഗമം സ്വാഗതസംഘം രക്ഷാതികാരി സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ എസ്‌.വൈ.എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്‌മാഈല്‍ ചിത്താരി സ്വാഗതം ആശംസിച്ചു. 

    സി അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഹാജി ചേറ്റുകുണ്ട്‌, അബ്ദുല്ല സഅദി ചിത്താരി, ഹംസ ഖാജ, അബ്ദുല്ല ഹാജി സൗത്ത്‌ ചിത്താരി, പി എസ്‌ മുഹമ്മദ്‌ കുഞ്ഞി ഹാജി, നൗഷാദ്‌ അഴിത്തല, ഇബ്രാഹിം ഹാജി സൗത്ത്‌ ചിത്താരി, അലി പൂച്ചക്കാട്‌, റഷീദ്‌ കൂളിക്കാട്‌, ശരീഫ്‌ സിറാജ്‌, അന്‍സാരി, അബ്ദുല്‍ റഹ്‌ മാന്‍ എ കെ, നബീല്‍ ടി വി, അമീന്‍ ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക്‌ ചിത്താരിയടെ ആദരവ്‌ ഫെബ്രുവരി 2ന്‌ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top