• Latest News

    Monday, January 15, 2018

    വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു
    Monday, January 15, 2018
    2:09:00 AM

    ഇരിട്ടി: ശുചിമുറിയില്‍ വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. കാക്കയങ്ങാട് പാല അങ്ങാടിച്ചാലിലെ രാഹുല്‍-രമ്യ ദമ്പതികളുടെ മകള്‍ ലക്ഷ്മിയാണ് മരിച്ചത്.[www.malabarflash.com]

    ഞായറാഴ്ച വൈകിട്ട് വീട്ടിലെ ശുചിമുറിയില്‍ വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലില്‍ വീണായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാരലില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

    പാല നഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കാര്‍ത്തിക് ഏക സഹോദരനാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top