• Latest News

  Sunday, January 14, 2018

  ഓർമ്മകളെ തൊട്ടുണർത്തിയ ക്യാമ്പസ്‌ വിസ്ത
  Sunday, January 14, 2018
  10:40:00 AM

  മഹാത്മാ കോളേജ് ഓൾഡ് സ്റ്റുഡന്റസ് യുഎഈ സംഗമത്തിലേക്ക് എല്ലാവരും നേരത്തെ എത്തി. ഓർമയുടെ വ്യാഴവട്ടം കഴിഞ്ഞുപോയതറിഞ്ഞില്ല.ചിലരുടെ മുഖങ്ങളിൽ കൗമാരം അസ്തമിച്ചിട്ടില്ലെങ്കിലും പലരുടെയും മേനീഭാഷക്ക് നിറം പിടിച്ചിറ്റുണ്ട്. അധ്വാനത്തിന്റെ ആത്മാഭിമാനം ആരും മറന്നിട്ടില്ല.

  മഹാത്മാ എന്ന വൈജ്ഞാനിക മലർവാടിയിലെ പഠന കാലത്തെ ചാപല്യങ്ങൾ പറയുമ്പോൾ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തും..ഏതെല്ലാം രംഗങ്ങൾ..എത്രയെത്ര അനുഭവങ്ങൾ..എല്ലാം ഇന്നലെ കഴിഞ്ഞതുപോലെയാണ് പലരും പങ്ക്വെച്ചത്.! സനേഹത്താൽ ചാലിച്ച അധ്യായങ്ങൾ..സഹനം കൈമുതലാക്കിയ ജീവിത രംഗങ്ങൾ..

  പ്രയാസങ്ങളുടെ പ്രവാസിക്ക് പ്രായത്തിന്റെ ഭേദവും കാലപ്പഴക്കത്തിന്റെ പരിഗണനയും മറന്ന് പരസ്പരം ഇടപെഴുകയപ്പോൾ സ്നേഹത്തിന്റെ മധുവാർന്ന ആശയസംവേദനമായിരുന്നു അവിടെ പ്രകടമായത്.

  മഹാത്മാ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അധ്യാപകരും കുടുംബസമേതമാണ് സബീൽ പാർക്കിൽ ഒത്തുചേർന്നത്. അധ്യാപകരെക്കുറിച്ചും കോളേജിനെ കുറിച്ചുമാണ് ആ സൂനങ്ങളുടെ നാവിൽ നിർഗളിച്ചത്. മാതൃ തുല്യമായ അധ്യാപകർക്കും കാർമേഘങ്ങൾക്കും ഹരിത ഭംഗി പകരുന്ന പിസ്ത കളർ ഷർട്ടിനും കറുത്ത പാന്റിനും പറയാനുള്ളത് ആയിരം വാക്കുകളാണ്. 

  ക്യാമ്പ്സ് ഇലക്ഷനും , വോട്ട് തേടിയുള്ള യാത്രയും അദ്യാപകരുത്തുള്ള ഉല്ലാസയാത്രയും യൂണിറ്റ് ടെസ്റ്റിന്റെ ചൂടുമെല്ലാം ഓരോർത്തരും പങ്കുവെച്ചപ്പോള്‍ പാടുകൾ പരതുന്ന തിരക്കിലായിരുന്നു പലരും..... പ്രിയങ്കരനായ പ്രിൻസിപ്പൽ സത്താർ സാർ സാരോപദേശം തന്നു.

  ലത്തീഫ് സാർ ആദ്യാനുഭവങ്ങൾ അവതരിപ്പിച്ച് തുടങ്ങിയപ്പോൾ , പരിചയപ്പെട്ടതും അധ്യാപന ജീവിതത്തിലേക്ക് കടന്നു വന്നതും ഓർമകളുടെ താളുകളിൽ വർണ്ണ മഴ പെയ്യിപ്പിച്ചപ്പോൾ ശംസു മാഷ് തല താഴ്ത്തി ചിരിക്കുന്നുണ്ടായിരുന്നു .
  നൊസ്റ്റാൾജിയ യിലേക്ക് കടന്ന ലത്തീഫ് സാർ മഗ്‌രിബ് ബാങ്ക് കൊടുത്തതോട് കൂടെ പകുതിവഴിയിൽ വെച്ചു നിർത്തേണ്ടിവന്നു , നിസ്കാര ശേഷം പൂർവ്വവിദ്യാർഥികൾ അനുഭവങ്ങളുടെ പേമാരിപെയ്യിച്ചു, തുടർന്ന് ഖലീൽ സാർ കാസര്‍കോടിന്റെ മക്കളെ പുച്ഛിക്കുന്നവരെ കണക്കിന് കൊടുത്തു തുടങ്ങി.. അന്തിക്ക് വീട്ടിലെത്താത്തവരെയും മയക്കുമരുന്നിന് അടിമപ്പെടുന്നവരെയും രൂക്ഷമായി വിമർശിച്ചു... 

  ഇടയ്ക്കിടെ നടക്കുന്ന നറുക്കെടുപ്പ് കുട്ടികൾക്കെന്നപോലെ അധ്യാപകർക്കും ആവേശകരമാക്കി ! സത്താർ സാർ, ജംഷി, ശംസു മാഷ് എന്നിവർ രസകരമായ കളികളിലൂടെ ക്യാപസ് വിസ്‌തക്ക് ആവേശം പകർന്നു, ഇക്ബാൽ സാർ 'തങ്കാശി പട്ടണം ' എന്ന പേരിനെ അഭിനയിച്ചു കാണിച്ചതാണ് ഭാര്യപോലും ചിരിക്കാൻ കാരണമായത് !

  സിദ്ദീഖ് ന്റെ ഗാനാലാപനവും...പഴയ പോലെ ഇമ്പമില്ലെങ്കിലും പാട്ടിന്റെ പഴക്കം പഴമയെ തൊട്ടുണർത്തി.. നല്ലൊരു നാളെയെ സൃഷ്ടിക്കാനുള്ള ദൃഡ പ്രതിജ്ഞയോടെ യോഗം പിരിയാനാവുമ്പോഴേക്കും സമയം സന്ധ്യയോടടുത്തിരുന്നു. 

  നമ്മൾക്കൊപ്പം ഒരുവരായ് ജീവിച്ച് കാലയവനികക്കുള്ളിൽ മൺമറഞ്ഞു പോയ പ്രിയ കൂട്ടുകാരെ പ്രത്യേകം സ്മരിച്ചു.. ഓർമകളുടെ ഓടകളിൽ കളകളാരവം മുഴങ്ങിയപ്പോൾ ഖലീൽ സാറിന്റെ പിന്മാറ്റം നൊമ്പരങ്ങളുടെ അശ്രുകണങ്ങൾ കവിൾ തടങ്ങളിലൂടെ ഒഴുകി..

  മഹാത്മാ കോളേജ് നൽകിയ സാന്ത്വനവും സൗഭാഗ്യവുമോർത്ത് പലർക്കും പടിയിറങ്ങാൻ പറ്റിയില്ല.മഹാത്മയിലെ കോളജ് ഡേ സ്മരണിയിലായിരുന്നു ഇന്നത്തെ ക്യാമ്പസ് വിസ്തയും .ചായയും സമൂസയും പാത്രത്തിൽ നിന്ന് മറയാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ.. രാത്രിയിലെ നെയ്ച്ചോറും ഇറച്ചിവറവും കോഴി ഫ്രയും.... വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവും ആശിർവാദവും... കഥയുടെ ഊക്കിൽ കാര്യം തീർന്നത് അറിയാതെ ഓരോരുരത്തരായി ഇരിപ്പിടം ഒഴിഞ്ഞു...

  ഇനിയും വിദൂരമല്ലാത്ത ഭാവിയിൽ എല്ലാ അധ്യാപകരെയും കൂട്ടി വിശാലമായ ക്യാമ്പസ്.

  -ഖാലിദ്‌ മായിപ്പാടി
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഓർമ്മകളെ തൊട്ടുണർത്തിയ ക്യാമ്പസ്‌ വിസ്ത Rating: 5 Reviewed By: UMRAS vision
  Scroll to Top