• Latest News

    Friday, January 26, 2018

    എറണാകുളത്തേക്ക് ഓട്ടം വിളിച്ച് വാടക നല്‍കാതെ ടാക്സി ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയ യു​വ​തി​യെ കാ​ത്ത് പോ​ലീ​സ്
    Friday, January 26, 2018
    3:01:00 AM

    കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ള​ത്തേ​ക്ക് ഓ​ട്ടം വി​ളി​ച്ച് വാ​ട​ക ന​ല്‍​കാ​തെ ടാ​ക്‌​സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ യാ​ത്ര​ക്കാ​രി​യെ കാ​ത്ത് പോ​ലീ​സ്. [www.malabarflash.com]

    വ്യാഴാഴ്ച രാ​വി​ലെ പ​ത്തോ​ടെ ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​മെ​ന്നാ​ണ് അ​റി​ച്ചി​രു​ന്ന​തെ​ങ്കി​ലും വൈ​കു​ന്നേ​രം വ​രെ​യും ഹാ​ജ​രാ​യി​ല്ല.
    വെളളിയാഴ്ച ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ യു​വ​തി​ക്കെ​തി​രേ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ടൗ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു.
    റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍ പ​റ​മ്പി​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി ഷി​നോ​ജി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് യു​വ​തി മു​ങ്ങി​യ​ത്.
    യു​വ​തി കാ​റി​ല്‍ മ​റ​ന്നു​വ​ച്ച ബാ​ഗ് ഷി​നോ​ജ് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ല്‍ നി​ന്നു​മാ​ണ് യു​വ​തി​യു​ടെ വി​ലാ​സ​വും മൊ​ബൈ​ല്‍ ന​മ്പ​റും പോ​ലീ​സി​ന് ല​ഭി​ച്ച​ത്.
    ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​മു​ന്നി​ലെ ടാ​ക്‌​സി സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് യു​വ​തി എ​റ​ണാ​കു​ള​ത്തേ​ക്ക് ഓ​ട്ടം വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചും നാ​ലും വ​യ​സു​തോ​ന്നി​ക്കു​ന്ന കു​ട്ടി​ക​ളും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
    തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ എ​റ​ണാ​കു​ള​ത്തെ​ത്തി​യ​പ്പോ​ള്‍ ന​ട​ന്‍ ജ​യ​റാ​മി​ന്‍റെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​യ​റാം ഗേ​റ്റി​നു മു​ന്നി​ലേ​ക്ക് വ​ന്ന് ഇ​വ​രു​മാ​യി സം​സാ​രി​ച്ചു. തി​രി​കെ കാ​റി​ല്‍ ക​യ​റി​യ യു​വ​തി പാ​ലാ​രി​വ​ട്ട​ത്തെ പി​ഒ​സി​യി​ലേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു​മി​നി​ട്ടു​കൊ​ണ്ട് തി​രി​കേ വ​രാ​മെ​ന്ന് പ​റ​ഞ്ഞു​പോ​യ യു​വ​തി​യെ പി​ന്നീ​ട് ക​ണ്ടി​ല്ലെ​ന്ന് ഷി​നോ​ജ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
    290 കി​ലോ​മീ​റ്റ​റാ​ണ് ടാ​ക്‌​സി ഓ​ടി​യ​ത്. എ​ക​ദേ​ശം എ​ട്ടാ​യി​രം രൂ​പ​യാ​ണ് വാ​ട​ക​യാ​യി ന​ല്‍​കേ​ണ്ടി​വ​രി​ക.
    കൈ​വ​ശം പ​ണ​മി​ല്ലാ​തി​രു​ന്ന ഡ്രൈ​വ​റെ കോ​ഴി​ക്കോ​ട്ടെ ഡ്രൈ​വ​ർ​മാ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പ് മു​ഖേ​ന എ​റ​ണാ​കു​ള​ത്തെ ടാ​ക്സി​ക്കാ​രാ​ണ് സ​ഹാ​യി​ച്ച​ത്. ഭ​ക്ഷ​ണ​ത്തി​നും തി​രി​കെ​വ​രു​വാ​നു​ള്ള ഡീ​സ​ലി​നു​മു​ള്ള പ​ണം അ​വ​ർ സം​ഘ​ടി​പ്പി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു.
    യു​വ​തി​യു​ടെ ന​ന്പ​റി​ൽ പോ​ലീ​സ് വി​ളി​ച്ച​പ്പോ​ൾ ആ​ദ്യം എ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് വി​ളി​ച്ച​പ്പോ​ഴൊ​ന്നും പ്ര​തി​ക​ര​ണ​മി​ല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എറണാകുളത്തേക്ക് ഓട്ടം വിളിച്ച് വാടക നല്‍കാതെ ടാക്സി ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയ യു​വ​തി​യെ കാ​ത്ത് പോ​ലീ​സ് Rating: 5 Reviewed By: UMRAS vision
    Scroll to Top