• Latest News

    Thursday, January 11, 2018

    പാലക്കുന്നില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു; മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
    Thursday, January 11, 2018
    3:20:00 PM

    ഉദുമ: പാലക്കുന്ന് ടൗണില്‍ ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ്- ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാന്‍(എട്ടുമാസം) ആണ് മരിച്ചത്.[www.malabarflash.com]

    വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലാണ് അപകടം.
    കാര്‍ യൂടേണ്‍ എടുത്തപ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. 

    ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഫാത്വിമത്ത് സിയാന എന്ന മറ്റൊരു കുട്ടിയും കൂടിയുണ്ട്.
    ഫസീലയുടെ മാതാവ് ആയിഷ(45), ബന്ധുവായ ഫാത്തിമ(10) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്നില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു; മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top