• Latest News

    Thursday, January 18, 2018

    ഭാവനയുടെ ആ സ്വപ്നത്തിന് സാക്ഷാത്കാരം; മംഗല്യം 22 ന് ; ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും
    Thursday, January 18, 2018
    3:03:00 AM

    തൃശൂർ: മലയാളത്തിന്‍റെ പ്രിയ നടി ഭാവനയുടെ മംഗല്യം ഈ മാസം 22 ന്. തൃശൂർ ജവഹർലാൽ നെഹ്റു കൺവെൻഷൻ സെന്ററിൽ വച്ചാണു വിവാഹം. നേരത്തേ പല ഡേറ്റുകളും ഉയര്‍ന്ന് കേട്ടെങ്കിലും ഇപ്പോ‍ഴാണ് തീയതി സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം ഉണ്ടാകുന്നത്.[www.malabarflash.com]

    വിവാഹത്തീയതി മാറ്റുമെന്ന അഭ്യുഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കുടുംബവൃത്തങ്ങൾ അറിയിച്ചു. കന്നഡ നിർമ്മാതാവ് നവീനുമായി കഴിഞ്ഞ ജനുവരിയിലാണു വിവാഹനിശ്ചയം നടത്തിയത്. അഞ്ച് വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാവാൻ തീരുമാനിച്ചത്.

    ശ്രദ്ധേയമായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മലയാളി മനസിനെ കീ‍ഴടക്കിയ നടിയുടെ വിവാഹം എന്നുണ്ടാകുമെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്. ചടങ്ങിൽ ബന്ധുക്കളും അടുത്തു സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അന്നു വൈകുന്നേരം തന്നെ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ സിനിമ- രാഷ്ട്രിയ മേഖലയിൽ ഉള്ളവർക്കായി വിവാഹ സത്ക്കാരവും ഒരുക്കിട്ടുണ്ട്.

    നവീന്റെ അമ്മ മരിച്ച് ഒരു വർഷം തികയാൻ കാത്തിരുന്നതിനാലാണു വിവാഹം നീട്ടിവയ്ക്കാനിടയായത്. ഇതു നേരത്തെ എടുത്ത തീരുമാനാമായിരുന്നു എന്നും നവീൻ ഇപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും ബന്ധുക്കള്‍ പറയുന്നു. വിവാഹശേഷം ഭാവന ബംഗളൂരുവിലേയ്ക്കു പോകും.

    2002ൽ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പല ചിത്രങ്ങളും പൂര്‍ത്തിയാക്കേണ്ട തിരക്കില്‍ നീണ്ടു പോവുകയായിരുന്നു. ഇതുവരെ തനിക്കൊപ്പം നിന്ന പ്രേക്ഷകരുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹം വിവാഹ ജീവിതത്തിലും തേടുകയാണ് ഇരുവരും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭാവനയുടെ ആ സ്വപ്നത്തിന് സാക്ഷാത്കാരം; മംഗല്യം 22 ന് ; ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും Rating: 5 Reviewed By: UMRAS vision
    Scroll to Top