• Latest News

    Saturday, January 27, 2018

    ഉറൂസ് നഗരിയില്‍ പര്‍ദ്ദയണിഞ്ഞെത്തിയ യുവാവ് പിടിയില്‍
    Saturday, January 27, 2018
    2:04:00 AM

    കാഞ്ഞങ്ങാട്: ഉറൂസ് നഗരിയില്‍ പര്‍ദ്ദയണിഞ്ഞ് സ്ത്രീകളുടെ ഭാഗത്ത് കറങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. അതിഞ്ഞാല്‍ ദര്‍ഗാ ശരീഫ് ഉറൂസ് നഗരിയില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com] 

    മതപ്രഭാഷണം ശ്രവിക്കാനെത്തിയ സ്ത്രീകളുടെ ഭാഗത്ത് പര്‍ദ്ദയണിഞ്ഞയാള്‍ പരുങ്ങി നില്‍ക്കുന്നത് കണ്ട സ്ത്രീകള്‍ വളണ്ടിയര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. പിടികൂടി ചോദ്യം ചെയ്തതോടെയാണ് പര്‍ദ്ദയണിഞ്ഞത് യുവാവെന്ന് മനസ്സിലായത്. 

    അതിഞ്ഞാലിലെ സോഫ റിപ്പയറിങ്ങ് ഷോപ്പിലെ തൊഴിലാളിയും മംഗുളൂരു സ്വദേശിയുമായ കിഷോര്‍ കുമാറാണ് പിടിയിലായത്. മോഷണ ശ്രമത്തിനാണ് സ്ത്രികളുടെ ഭാഗത്ത് കയറിയതെന്ന് ഇയാള്‍ പറഞ്ഞു.
    ഉറൂസ് കമ്മിററി ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്‌
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉറൂസ് നഗരിയില്‍ പര്‍ദ്ദയണിഞ്ഞെത്തിയ യുവാവ് പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top