• Latest News

    Friday, January 12, 2018

    സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു
    Friday, January 12, 2018
    9:00:00 PM

    ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് ആലപ്പുഴയില്‍ വിദ്യാര്‍ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം.[www.malabarflash.com]

    രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്.

    കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. സെബാസ്റ്റ്യന്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്.

    ബെന്‍സണാണ് സെബാസ്റ്റ്യന്റെ പിതാവ്. മാതാവ്: ആന്‍സമ്മ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top