• Latest News

    Tuesday, January 9, 2018

    ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികൾ മരിച്ചു
    Tuesday, January 9, 2018
    10:31:00 AM

    മലപ്പുറം: മലപ്പുറം നിലന്പൂർ വഴിക്കടവിനടുത്ത് ബസ് സ്റ്റോപ്പിൽ കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കു ലോറി പാഞ്ഞു കയറി മൂന്നു കുട്ടികൾ മരിച്ചു. 10 വിദ്യാർഥികൾക്കു പരുക്കേറ്റു.[www.malabarflash.com]

    വഴിക്കടവിനു സമീപം മണിമൂളിയിലാണ് അപകടം. ചില വിദ്യാർഥികൾക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം. ചില നാട്ടുകാർക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. 

    ഒൻപതുമണിയോടെയായിരുന്നു അപകടം. കർണാടകയിൽനിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

    മണിമൂളി സികെഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 

    മൃതദേഹങ്ങൾ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികൾ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top