• Latest News

    Friday, January 19, 2018

    വൃദ്ധയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; നാടിനെ നടുക്കി
    Friday, January 19, 2018
    3:39:00 PM

    പെരിയ: ആയംപാറ ചെക്കിപ്പള്ളത്തു വൃദ്ധയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കി. പെരിയക്കടുത്ത കാട്ടിയടുക്കത്ത് ദേവകിയെന്ന 65 വയസ്സുളള വീട്ടമ്മയെ കൊലപ്പെടുത്തി പ്രതികള്‍ക്കായി അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് ചെക്കിപ്പള്ളത്ത് ദര്‍ഘാസ് ഭൂമിയില്‍ താമസിക്കുന്ന പള്ളിക്കര പാക്കം സ്വദേശിനി സുബൈദ (60)യാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്..[www.malabarflash.com]

    വെളളിയാഴ്ച ഉച്ചയോടെ ചെക്കിപ്പള്ളത്തെ ഒററ നില കോണ്‍ഗ്രീററ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയണ്. വീടിന്റെ മുന്‍ വശത്തെ വാതിലിനടത്ത് കറുത്ത വസ്ത്രങ്ങള്‍ കൊണ്ട് ഇരു കാലുകളും കൈകളും കെട്ടിയിട്ട് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിനരികില്‍ രക്തം കട്ട പിടിച്ച് കിടപ്പുണ്ട്.
    പാക്കം സ്വദേശിനിയായ തമ്പായി 28 വര്‍ഷം മുമ്പ് മതം മാറി സുബൈദ എന്ന പേര് സ്വീകരിച്ച ഇവര്‍ തനിച്ചായിരുന്നു താമസം.ബുധനാഴ്ചയ്ക്ക് ശേഷം സുബൈദയെ ആരും കണ്ടിട്ടില്ല. 

    സുബൈദയെ കാണത്തിനെ തുടര്‍ന്ന് ബന്ധുവായ ഹാരിസ് വെളളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിയില്‍ പൂട്ടിയ നിലയിലായിരുന്നു. സുബൈദയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ വീടിനകത്ത് നിന്നും ഫോണ്‍ റിംങ്ങ് ചെയ്യുന്നത് കേട്ട ഹാരിസ് സംശയത്തെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചു കൂട്ടുകയും വിവരം ബേക്കല്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.

    ബേക്കല്‍ പോലീസ് സ്ഥലത്തെത്തി പിറക് വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സുബൈദയെ കൈകാലുകള്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

    ജില്ലാ പോലീസ് സുപ്രണ്ട് അടക്കമുളള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. തെളിവെടുപ്പിനായി എത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് ചുററും ഓടി നില്‍ക്കുകയായിരുന്നു.

    ഫോറന്‍സിക് വിദഗ്ദരും, ഉത്തരമേഖ ഐജിയും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയുളളൂ. സംഭവമറിഞ്ഞ് നൂറു കണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വൃദ്ധയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; നാടിനെ നടുക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top