• Latest News

    Wednesday, January 24, 2018

    തൊ​ഗാ​ഡിയ​യ്ക്കെ​തി​രേ ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യുടെ അറസ്റ്റ് വാറണ്ട്‌
    Wednesday, January 24, 2018
    12:05:00 AM

    കാഞ്ഞങ്ങാട്: വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് അ​ധ്യ​ക്ഷ​ൻ പ്ര​വീ​ണ്‍ തൊ​ഗാ​ഡിയ​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ൽ വീ​ണ്ടും അ​റ​സ്റ്റ് വാ​റ​ന്‍റ്. ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യാ​ണ് വി​എ​ച്ച്പി അ​ധ്യ​ക്ഷ​നെ​തി​രേ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

    2012 മേ​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ന്ന വി​എ​ച്ച്പി പൊ​തു​യോ​ഗ​ത്തി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ന്ന രീ​തി​യി​ലും പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലും പ്ര​സം​ഗി​ച്ച​തി​ന് ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് തൊ​ഗാ​ഡി​യയ്ക്കെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് അ​യ​ച്ചു​വെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു പ​റ​ഞ്ഞു തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു.

    ഇ​തി​നു ശേ​ഷ​വും ഇ​താ​വ​ർ​ത്തി​ച്ച​പ്പോ​ൾ കോ​ട​തി പോ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. രാ​ജ്യം മു​ഴു​വ​നും അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ ശ​രി​യാ​യ മേ​ൽ​വി​ലാ​സം ക​ര​സ്ഥ​മാ​ക്കാ​ൻ പോ​ലീ​സി​ന് പ​റ്റാ​തെ വ​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ട​തി പ​രാ​മ​ർ​ശി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ശ​രി​യാ​യ മേ​ൽ​വി​ലാ​സം പോ​ലീ​സ് കോ​ട​തി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

    തു​ട​ർ​ന്നു ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി തൊ​ഗാ​ഡിയ​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. ഇ​തേ​തു​ട​ർ​ന്നും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൊ​ഗാ​ഡിയ​യ്ക്കെ​തി​രേ ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യുടെ അറസ്റ്റ് വാറണ്ട്‌ Rating: 5 Reviewed By: UMRAS vision
    Scroll to Top